ബ്ലാസ്റ്റേഴ്സിനെ മറികടന്നു, ഒന്നാം സ്ഥാനത്ത് ഇപ്പോൾ മോഹൻ ബഗാൻ!
ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ നാല് റൗണ്ട് പോരാട്ടങ്ങളാണ് പൂർത്തിയായിട്ടുള്ളത്.10 പോയിന്റുകൾ നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നത് ബംഗളൂരു എഫ്സിയാണ്.മോഹൻ ബഗാൻ നാലാം സ്ഥാനത്താണ്. നാലു മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് അവർക്കുള്ളത്.4 മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ് ഇപ്പോൾ വരുന്നത്.
എന്നാൽ ഇതുവരെയുള്ള മത്സരങ്ങളുടെ കണക്ക് എടുത്തു പരിശോധിക്കുമ്പോൾ ആരാധകരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ 25000 ത്തോളം ആരാധകരായിരുന്നു കൊച്ചിയിലെ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നത്.ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയ മത്സരവും ഇതുതന്നെയായിരുന്നു.
എന്നാൽ ഇന്നലത്തോടുകൂടി മോഹൻ ബഗാൻ ഇത് തകർത്തിട്ടുണ്ട്. ഇന്നലെ കൊൽക്കത്തൻ ഡെർബി നടന്നിരുന്നു. മോഹൻ ബഗാനും മുഹമ്മദൻ എസ്സിയും തമ്മിലായിരുന്നു മത്സരം. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തി. മത്സരത്തിൽ ഗ്രെഗ് സ്റ്റുവർട്ടാണ് തിളങ്ങിയിട്ടുള്ളത്.ഒരു ഗോളും രണ്ട് അസിസ്റ്റുകളും മത്സരത്തിൽ അദ്ദേഹം നേടുകയായിരുന്നു.
ഈ മത്സരം വീക്ഷിക്കാൻ വേണ്ടി 40000 ആരാധകരാണ് സ്റ്റേഡിയത്തിൽ എത്തിയത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ റെക്കോർഡ് പഴങ്കഥയായി.ഈ കണക്ക് മറികടക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. മാത്രമല്ല മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഡെർബി വരുമ്പോൾ ഇതിനേക്കാൾ കൂടുതൽ ആരാധകർ ഉണ്ടാകും എന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കഴിഞ്ഞ തവണ 65000 ത്തോളം ആരാധകർ ആയിരുന്നു ഡെർബി വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നത്.
ബ്ലാസ്റ്റേഴ്സ് അടുത്ത ഹോം മത്സരം കളിക്കുക ബംഗളൂരു എഫ്സിക്കെതിരെയാണ്.ആ മത്സരത്തിൽ ഒരുപാട് ആരാധകരെ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്. കാരണം ചിരവൈരികളായ ബംഗളൂരുവിനെതിരെയുള്ള മത്സരം എപ്പോഴും ആവേശഭരിതമായിരിക്കും.