എനിക്കും അവനുമിടയിൽ സാമ്യതകൾ ഏറെ :ബ്ലാസ്റ്റേഴ്സ് താരത്തെ കുറിച്ച് നിഹാൽ!
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുള്ള താരമാണ് നിഹാൽ സുധീഷ്.പലപ്പോഴും പകരക്കാരനായി ഇറങ്ങിയ അദ്ദേഹം ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ പഞ്ചാബിലേക്കാണ് അദ്ദേഹം പോയിട്ടുള്ളത്.തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.
ഈ ഐഎസ്എല്ലിൽ നിഹാൽ ഗോൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഗംഭീര പ്രകടനം നടത്തുന്നതോടുകൂടി ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ചില ആവശ്യങ്ങൾ ഒക്കെ ഉയർന്നു തുടങ്ങിയിട്ടുണ്ട്.ലോൺ അവസാനിച്ചതിനുശേഷം അദ്ദേഹത്തെ തിരികെ കൊണ്ടുവന്ന വേണ്ട രീതിയിൽ പരിഗണിക്കണം എന്നാണ് ആരാധകരുടെ ആവശ്യം.നിഹാൽ അടുത്ത സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പുതുതായി നൽകിയ അഭിമുഖത്തിൽ തന്നെ ഇഷ്ട താരങ്ങളെ കുറിച്ച് നിഹാൽ സംസാരിച്ചിട്ടുണ്ട്.അതിലൊന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുൽ കെപിയാണ്.രാഹുലിനും തനിക്കും സാമ്യതകൾ ഉണ്ട് എന്നാണ് നിഹാൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം.
‘രാഹുലിനെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ മത്സരങ്ങൾ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്. വേഗതയുടെ കാര്യത്തിലും കളി ശൈലിയുടെ കാര്യത്തിലും എനിക്കും അദ്ദേഹത്തിനും ഒരുപാട് സാമ്യതകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഞാൻ അദ്ദേഹത്തെ കൂടുതലായിട്ട് കാണാറുണ്ട് ‘ ഇതാണ് നിഹാൽ പറഞ്ഞിട്ടുള്ളത്.
രാഹുലിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല സമയം ഒന്നുമല്ല. കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.ഈ സീസണിലും അത് തന്നെയാണ് അവസ്ഥ. അതുകൊണ്ടുതന്നെ മറ്റു താരങ്ങളെ പരീക്ഷിക്കണം എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.