സെർബിയൻ ക്ലബ്ബിനെ വലിയ മാർജിനിൽ തോൽപ്പിച്ചു, ജർമൻ ക്ലബ്ബിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ആരംഭിച്ചു!
ഫുട്ബോൾ ലോകത്തെ പ്രമുഖ ഇൻഫ്ലുവൻസറാണ് ജർമ്മൻകാരനായ ഫിയാഗോ. സാമൂഹിക മാധ്യമങ്ങളിൽ കുറച്ചധികം ഫോളോവേഴ്സിന്റെ അവകാശപ്പെടാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ട്വിറ്ററിൽ അദ്ദേഹം ഇപ്പോൾ ഫിയാഗോ ഫാൻസ് കപ്പ് നടത്തുന്നുണ്ട്. അതായത് ഫുട്ബോൾ ലോകത്തെ കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോൾ കോമ്പറ്റീഷനാണ് സംഘടിപ്പിച്ചിട്ടുള്ളത്.ആദ്യ റൗണ്ടിൽ ഇറ്റാലിയൻ വമ്പൻമാരായ മിലാനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.
കടുത്ത പോരാട്ടമായിരുന്നു നടന്നിരുന്നത്. 51% വോട്ടുകൾ കേരള ബ്ലാസ്റ്റേഴ്സ് നേടിയപ്പോൾ 49% വോട്ടുകളാണ് എസി മിലാന് നേടാൻ കഴിഞ്ഞത്. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സെർബിയൻ ക്ലബ്ബായ പാർട്ടിസാനിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുണ്ട്.വലിയ ഒരു മാർജിനിൽ ആണ് തോൽപ്പിച്ചിട്ടുള്ളത്.66% വോട്ടുകൾ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
34 ശതമാനം വോട്ടുകളാണ് ഈ സെർബിയൻ ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്. ആകെ 15885 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വിജയത്തോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ ക്വാർട്ടർ മത്സരം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ജർമൻ വമ്പൻമാരായ സ്റ്റുട്ട്ഗർട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നിലവിൽ അവരാണ് മുന്നിട്ടുനിൽക്കുന്നത്.ഇതുവരെ ആകെ 6000 വോട്ടുകൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ 57 ശതമാനം വോട്ടുകൾ ഈ ജർമൻ ക്ലബ്ബ് ആണ് സ്വന്തമാക്കിയിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സ് 43% വോട്ടുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഇനിയും 20 മണിക്കൂറോളം ഈ പോൾ അവശേഷിക്കുന്നുണ്ട്.ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.FIAGO എന്ന ട്വിറ്റർ അക്കൗണ്ടിൽ ഈ പോൾ രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കൽ കൂടി തങ്ങളുടെ കരുത്ത് കാണിക്കുകയാണ്.