ബ്ലാസ്റ്റേഴ്സ് ഡിഫൻസ് കരുതിയ പോലെയല്ല,ISLൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷൻ നടത്തിയവരിൽ അഞ്ച് താരങ്ങളും ബ്ലാസ്റ്റേഴ്സിൽ നിന്ന്!
4 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിൽ പൂർത്തിയാക്കിയിട്ടുള്ളത്. അതിൽ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് സമനിലകളും ഒരു തോൽവിയും വഴങ്ങേണ്ടി വന്നു.പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഗോളവസരങ്ങൾ മുതലെടുക്കാൻ കഴിയാത്തത് തിരിച്ചടിയായി.പ്രതിരോധം ചില സന്ദർഭങ്ങളിൽ വരുത്തിവെക്കുന്ന പിഴവുകളും ബ്ലാസ്റ്റേഴ്സിനെ തിരിച്ചടിയാവുകയായിരുന്നു.
പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരങ്ങൾ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.അതിന്റെ ഒരു തെളിവ് ഐഎസ്എലിന്റെ വെബ്സൈറ്റിൽ തന്നെ നമുക്ക് കാണാം. അതായത് നാല് റൗണ്ട് പോരാട്ടങ്ങൾ പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷനുകൾ നടത്തിയ 10 പേരുടെ ലിസ്റ്റ് അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു സർവാധിപത്യമാണ് കാണാൻ സാധിക്കുക. പേരിൽ 5 പേരും അഥവാ പകുതിപേരും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ളവരാണ്.
ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല, പ്രതിരോധനിരയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രീതം കോട്ടാൽ തന്നെയാണ്. 4 മത്സരങ്ങളിൽ നിന്ന് 10 ഇന്റർസെപ്ഷനുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു സെന്റർ ബാക്ക് താരമായ ഡ്രിൻസിച്ച് വരുന്നു. നാല് മത്സരങ്ങളിൽ നിന്ന് 9 ഇന്റർസെപ്ഷനുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ നവോച്ച സിങ്ങാണ് മൂന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ച താരം 8 ഇന്റർസെപ്ഷനുകൾ നേടിയിട്ടുണ്ട്. പിന്നീട് കോയെഫും വിബിനും ഈ പട്ടികയിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.കോയെഫ് എട്ടാം സ്ഥാനത്തും വിപിൻ ഒമ്പതാം സ്ഥാനത്തുമാണ് സ്ഥാനം കണ്ടെത്തിയിട്ടുള്ളത്. രണ്ടുപേരും 7 വീതം ഇന്റർസെപ്ഷനുകളാണ് നടത്തിയിട്ടുള്ളത്.ഇങ്ങനെ അഞ്ചുപേരാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇടം നേടിയിട്ടുള്ളത്.
നിഖിൽ പ്രഭു,ആഷിഷ് റായ്,ചൗദരി,ലുങ്ടിം,തിരി എന്നിവരാണ് ആദ്യ പത്തിൽ ഇടം നേടിയിട്ടുള്ള മറ്റു താരങ്ങൾ.ബ്ലാസ്റ്റേഴ്സിന്റെ ഒരു സർവാധിപത്യമാണ് നമുക്ക് ഇതിൽ കാണാൻ കഴിയുക.ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര താരങ്ങൾ മികച്ച രൂപത്തിൽ കളിക്കുന്നു എന്നുള്ളത് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.