ബംഗളുരുവിനെ പേടിക്കണം,ഈ ഐഎസ്എല്ലിൽ ഇളക്കം തട്ടാത്ത ഏക ക്ലബ്ബായി മാറി!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാല് റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്.നാല് ടീമുകൾ മൂന്ന് വീതം മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.ബാക്കിയുള്ള എല്ലാവരും നാലു മത്സരങ്ങൾ വീതം കളിച്ചു കഴിഞ്ഞു. മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയിന്റുള്ള ബംഗളൂരു എഫ്സിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്താണ് ഉള്ളത്.ബ്ലാസ്റ്റേഴ്സ്ഏഴാം സ്ഥാനത്താണ്.4 മത്സരങ്ങളിൽ നിന്ന് കേവലം ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.എന്നാൽ ഇവിടെ ഒരു കണക്കുകൾ കൂടി എടുത്തു പറയേണ്ടതുണ്ട്.ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ക്ലബ്ബുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒന്നാം സ്ഥാനത്ത് വരുന്നത് ബംഗളൂരു തന്നെയാണ്.
നാല് മത്സരങ്ങൾ കളിച്ചിട്ട് ഒരു ഗോൾ പോലും അവർക്ക് വഴങ്ങേണ്ടി വന്നിട്ടില്ല.അത് തീർച്ചയായും അവരുടെ ഡിഫൻസിന്റെ കരുത്ത് തുറന്നു കാണിക്കുന്നതാണ്.ഒരിക്കൽ പോലും അവരുടെ പ്രതിരോധ കോട്ടക്ക് ഇളക്കം തട്ടിയിട്ടില്ല എന്നതാണ് വാസ്തവം.ബ്ലാസ്റ്റേഴ്സിന് അടുത്ത ഹോം മത്സരം കളിക്കേണ്ടത് ബംഗളൂരു എഫ്സിക്കെതിരെയാണ്. കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.
പട്ടികയിൽ രണ്ടാമത് വരുന്നത് പഞ്ചാബ് ആണ്. രണ്ട് ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയിട്ടുള്ളത്. മൂന്ന് ഗോളുകൾ മാത്രം വഴങ്ങിയിട്ടുള്ള ചെന്നൈ മൂന്നാം സ്ഥാനത്താണ് വരുന്നത്.എന്നാൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് വരുന്നത്. ആറ് ഗോളുകൾ അവർ വഴങ്ങിക്കഴിഞ്ഞിട്ടുണ്ട്. കരുത്തരായ മോഹൻ ബഗാനും ഇക്കാര്യത്തിൽ മോശമാണ്. 7 ഗോളുകൾ അവർ വഴങ്ങിയിട്ടുണ്ട്.
ഏതായാലും ബ്ലാസ്റ്റേഴ്സ് ഡിഫൻസ് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും പലപ്പോഴും വരുത്തിവെക്കുന്ന അബദ്ധങ്ങളാണ് തിരിച്ചടികളാവുന്നത്. കൂടാതെ ഗോൾകീപ്പർ സച്ചിൻ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതും ക്ലബ്ബിന് ഒരു തിരിച്ചടിയാണ്.