ജർമ്മൻ ക്ലബ്ബിനെയും തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് സെമിയിൽ,പക്ഷേ ഇനി കഠിനം!
പ്രമുഖ ജർമ്മൻ ഫുട്ബോൾ ഇൻഫ്ലുവൻസറായ ഫിയാഗോ നടത്തുന്ന ഫിയാഗോ ഫാൻസ് കപ്പ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ട്വിറ്ററിൽ പോൾ രൂപത്തിലാണ് കോമ്പറ്റീഷൻ നടന്നുകൊണ്ടിരിക്കുന്നത്.AC മിലാനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിരുന്നത്. പിന്നീട് പാർട്ടിസാനിനെ തോൽപ്പിച്ചു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജർമ്മൻ ക്ലബ്ബായ സ്റ്റുട്ട്ഗർട്ടിനെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുണ്ട്.
ഒരു കടുത്ത പോരാട്ടം തന്നെയാണ് അരങ്ങേറിയിട്ടുള്ളത്.53% വോട്ടുകൾ നേടി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുള്ളത്. 47 ശതമാനം വോട്ടുകളാണ് ഈ ജർമൻ ക്ലബ്ബ് നേടിയിട്ടുള്ളത്.26735 വോട്ടുകളാണ് ആകെ ചെയ്തിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ മത്സരം ഇന്നലെ ആരംഭിക്കുകയും ചെയ്തു.സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഈ ഫാൻസ് പോളിൽ എപ്പോഴും മികച്ച രൂപത്തിൽ മുന്നേറുന്നവരാണ് സെൽറ്റിക്ക്. അതുകൊണ്ടുതന്നെ ഈ സെമിഫൈനൽ പോരാട്ടം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കഠിനമാണ്. നിലവിൽ സെൽറ്റിക്ക് ഏറെ മുന്നിലാണ്.ഇപ്പോൾ 66% വോട്ടുകൾ അവരാണ് നേടിയിട്ടുള്ളത്. 34 ശതമാനം വോട്ടുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.
8229 വോട്ടുകളാണ് നിലവിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.ഇനി 20 മണിക്കൂർ സമയം ഇതിന് അവശേഷിക്കുന്നുണ്ട്.ട്വിറ്ററിൽ FIAGO എന്ന അക്കൗണ്ടിലാണ് ഇപ്പോൾ നടക്കപ്പെടുന്നത്.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കരുത്തിലൂടെ തിരിച്ചുവരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ഈ സ്കോട്ടിഷ് ക്ലബ്ബിന് തോൽപ്പിക്കുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല.
മറ്റൊരു ഇന്ത്യൻ ക്ലബ്ബായ മോഹൻ ബഗാൻ ക്വാർട്ടർ ഫൈനൽ വരെ ഉണ്ടായിരുന്നു.എന്നാൽ അവർ അവിടെ പരാജയപ്പെടുകയായിരുന്നു.ബ്ലാസ്റ്റേഴ്സ്,സെൽറ്റിക്ക് എന്നിവരെ കൂടാതെ സ്പോർട്ടിങ് സിപി,ബൊറൂസിയ ഡോർട്മുണ്ട് എന്നിവരാണ് സെമിഫൈനലിന് യോഗ്യത നേടിയിട്ടുള്ള മറ്റു ടീമുകൾ.