ബ്ലാസ്റ്റേഴ്സ് ആരാധകർ റെയിൽവേ സ്റ്റേഷനിലെ തറയിൽ കിടന്ന് ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്:തോമസ് ചെറിയാൻ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ് തോമസ് ചെറിയാൻ.ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. 19 വയസ്സ് മാത്രമുള്ള ഈ താരം പ്രതിരോധ നിരയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട കാര്യം ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ ക്യാപ്റ്റനായി കൊണ്ട് ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ കളിക്കേണ്ട താരമാണ് തോമസ്.ബ്ലാസ്റ്റേഴ്സിനെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. പുതുതായി IFTWC ക്ക് അദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകരെ അദ്ദേഹം പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ ടീമിന് വേണ്ടി എടുക്കുന്ന അധ്വാനങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ റെയിൽവേ സ്റ്റേഷനിലെ തറയിൽ കിടന്നുറങ്ങുന്നത് താൻ കണ്ടിട്ടുണ്ട് എന്നാണ് തോമസ് പറഞ്ഞിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന സമയത്ത് 101% താൻ നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്.മലയാളി താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ എല്ലാവരുടെയും ബുദ്ധിമുട്ടുകൾ ഞാൻ നേരിട്ട് കണ്ടവനാണ്.അതുകൊണ്ടുതന്നെ എല്ലാവരെയും ഞാൻ ബഹുമാനിക്കുന്നു.ട്രെയിൻ യാത്രയുടെ ബുദ്ധിമുട്ട് എനിക്കറിയാം.സ്റ്റേഡിയത്തിലേക്ക് വളരെ നേരത്തെ എത്തേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷന്റെ തറയിൽ ആരാധകർ കിടന്ന് ഉറങ്ങുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്.ഇത് ഞാൻ പറയാൻ കാരണം, കേരള ബ്ലാസ്റ്റേഴ്സ് നു വേണ്ടി കളിക്കുമ്പോൾ ഞാൻ 99% – 100% അല്ല നൽകുക. 101 ശതമാനവും സമർപ്പിച്ചു ഞാൻ കളിക്കും ‘ഇതാണ് തോമസ് ചെറിയാൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ബ്ലാസ്റ്റേഴ്‌സിനായി സർവ്വം സമർപ്പിച്ചു കളിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നാണ് ഈ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.നിലവിൽ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സീനിയർ ടീമിലേക്ക് പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.