Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മഞ്ഞപ്പടയുടെ കാലികപ്രസക്തമായ പോസ്റ്റ്, പ്രശംസകള്‍ അറിയിച്ച് കോട്ടാൽ!

542

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാല് മത്സരങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.ഒരു വിജയം നേടിയിട്ടുണ്ട്. രണ്ട് സമനിലകളും ഒരു തോൽവിയും വഴങ്ങേണ്ടിവന്നു.ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഇന്നലെ ലോക മാനസികാരോഗ്യ ദിനമായിരുന്നു.ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.ഫുട്ബോൾ താരങ്ങളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകണം എന്നായിരുന്നു അവർ അതിലൂടെ അറിയിച്ചിരുന്നത്. ഫുട്ബോൾ താരങ്ങൾക്ക് മാനസികമായി പ്രശ്നങ്ങൾ ഉണ്ടായാൽ നിങ്ങൾ ഒറ്റപ്പെടില്ലെന്നും എന്ത് സഹായത്തിന് വേണമെങ്കിലും മഞ്ഞപ്പട കൂടെ ഉണ്ടാകുമെന്നും ആ പോസ്റ്റിലൂടെ അവർ അറിയിച്ചിരുന്നു.

അതിനെ പ്രശംസിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് സൂപ്പർ താരമായ പ്രീതം കോട്ടാൽ രംഗത്ത് വന്നിട്ടുണ്ട്. മഞ്ഞപ്പടയുടെ ഒരു പ്രവർത്തി മികച്ചതാണ് എന്നാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.ട്വിറ്ററിലൂടെയാണ് അദ്ദേഹം മഞ്ഞപ്പട അഭിനന്ദിച്ചിട്ടുള്ളത്.കോട്ടാലിന്റെ മെസ്സേജ് ഇപ്രകാരമാണ്.

‘ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ഫുട്ബോൾ കമ്മ്യൂണിറ്റി ഒരുമിച്ച് നിൽക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.മാനസികാരോഗ്യത്തിന് മുൻഗണന നൽകുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങളുടെ ഈ പ്രവർത്തി വളരെ മഹത്തരമായതാണ് ‘ ഇതാണ് കോട്ടാൽ എഴുതിയിട്ടുള്ളത്.

പരിക്കുകൾ കാരണവും വിമർശനങ്ങൾ കാരണവും എപ്പോഴും മാനസികമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഫുട്ബോൾ താരങ്ങൾ. അത്തരത്തിലുള്ളവർക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ.വേണ്ടവിധത്തിലുള്ള എല്ലാ സഹായങ്ങളും അവർ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.