ഏറ്റവും കൂടുതൽ ചാൻസുകൾ, കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരാൾ മാത്രം!
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 4 റൗണ്ട് പോരാട്ടങ്ങളാണ് അവസാനിച്ചിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സ് കുഴപ്പമില്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഒരു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. വിജയിക്കാൻ കഴിയാവുന്ന രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.അക്കാര്യത്തിൽ ആരാധകർക്ക് നിരാശയുണ്ട്.
ഇനി അടുത്ത മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. വരുന്ന ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.നിലവിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് നോഹ സദോയിയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. മൂന്ന് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം ഐഎസ്എല്ലിൽ നേടിയിട്ടുണ്ട്.
കളിച്ച നാലു മത്സരങ്ങളിലെ മൂന്ന് മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോഹ തന്നെയാണ്.ബ്ലാസ്റ്റേഴ്സിനെ ചുമലിൽ ഏറ്റുന്നത് അദ്ദേഹം തന്നെയാണ് എന്ന് പറയേണ്ടിവരും.ഇപ്പോഴിതാ ട്രാൻസ്ഫർ മാർക്കറ്റ് ഒരു പുതിയ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഐഎസ്എല്ലിൽ ഇതുവരെ ഏറ്റവും കൂടുതൽ ചാൻസ് ക്രിയേറ്റ് ചെയ്ത താരങ്ങളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായി മാറിയത് നോഹ മാത്രമാണ്.
പട്ടികയിൽ മൂന്നാം സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്.4 മത്സരങ്ങളിൽ നിന്ന് 11 അവസരങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഒരുക്കിയിട്ടുള്ളത് അദ്ദേഹം തന്നെയാണ്. ഒന്നാം സ്ഥാനത്ത് വരുന്നത് മോഹൻ ബഗാന്റെ സ്റ്റുവർട്ടാണ്.നാല് മത്സരങ്ങളിൽ നിന്ന് 14 ചാൻസുകൾ ആണ് അദ്ദേഹം ക്രിയേറ്റ് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ചെന്നൈയുടെ കോണോർ വരുന്നു.അദ്ദേഹം 12 ചാൻസുകളാണ് ഉണ്ടാക്കിയിട്ടുള്ളത്.
അദ്ദേഹത്തിന് പുറകിലാണ് ഇപ്പോൾ നോഹ വരുന്നത്. ആദ്യ 10 സ്ഥാനങ്ങളിൽ പിന്നീട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആരും വന്നിട്ടില്ല.ഏതായാലും നോഹ നിറഞ്ഞു കളിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ഇത്.അദ്ദേഹത്തിന്റെ പ്രകടനത്തിൽ ആരാധകർക്ക് വലിയ സന്തോഷമുണ്ട്.