ഞങ്ങൾ ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്:സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്!
കേരള ബ്ലാസ്റ്റേഴ്സ് ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാം റൗണ്ട് മത്സരമാണ് കളിക്കുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുഹമ്മദൻ എസ്സിയാണ്.ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്. തുടർച്ചയായ മൂന്നാമത്തെ എവേ മത്സരമാണ് ഇപ്പോൾ ക്ലബ്ബ് കളിക്കുന്നത്.
ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ വിജയം നേടിക്കൊണ്ട് തിരികെ വന്നിരുന്നു. എന്നാൽ അതിനു ശേഷം നടന്ന രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ സാധിക്കുമായിരുന്നു.അത്രയേറെ അവസരങ്ങൾ ക്ലബ്ബിന് ലഭിച്ചിരുന്നു.
ഏതായാലും ഇന്ന് നടന്ന പ്രസ് കോൺഫറൻസിൽ മറ്റൊരു കാര്യം കൂടി ഈ പരിശീലകൻ സ്ഥിരീകരിച്ചിട്ടുണ്ട്.മുഹമ്മദൻ എസ്സിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഒരു സൗഹൃദ മത്സരം ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്.എതിരാളികൾ മറ്റാരുമല്ല,ബ്ലാസ്റ്റേഴ്സ് തന്നെയാണ്.ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം റിസർവ് ടീമിനെതിരെയാണ് സൗഹൃദ മത്സരം കളിക്കുന്നത്.
അതിന് വേണ്ടി ചില താരങ്ങൾ കൊച്ചിയിൽ തന്നെ തുടരുമെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. എന്നാൽ മത്സരത്തിൽ ആരൊക്കെ പങ്കെടുക്കും?എന്നാണ് മത്സരം എന്നൊന്നും വ്യക്തമല്ല.പക്ഷേ തീർച്ചയായും താരങ്ങൾക്ക് ഇത് ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും.കാരണം ഒരു വലിയ ഇടവേളക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയതി ആയിരുന്നു ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ചത്.
ഏകദേശം 17 ദിവസത്തോളം വരുന്ന ബ്രേക്കിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ മത്സരം കളിക്കാൻ വരുന്നത്. ഏതായാലും കൊൽക്കത്തയിൽ പോയി വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനുശേഷം ബംഗളൂരു എഫ്സിയെ ഹോം മൈതാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.