ഐഎസ്എല്ലിൽ നിന്നുള്ള ഓഫർ എന്തുകൊണ്ട് നിരസിച്ചു? വുക്മനോവിച്ച് പറയുന്നു!
കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മുഖ്യ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. തുടർന്ന് സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേയെയാണ് ക്ലബ്ബ് നിയമിച്ചത്.ഇവാൻ വുക്മനോവിച്ച് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന് കീഴിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമായിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷം അദ്ദേഹം മറ്റേത് ക്ലബ്ബിന്റെയും പരിശീലക സ്ഥാനം ഏറ്റെടുത്തിട്ടില്ല.നിലവിൽ ഇവാൻ ഫ്രീ ഏജന്റാണ്. ഇന്നലെ റിയാദിൽ വെച്ചുകൊണ്ട് നടന്ന മീഡിയ വൺ സംഘടിപ്പിച്ച സൂപ്പർ കപ്പിൽ ചീഫ് ഗസ്റ്റ് ആയിക്കൊണ്ട് പങ്കെടുത്തത് ഇവാൻ ആയിരുന്നു.അതിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
ഐഎസ്എല്ലിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അത് നിരസിക്കുകയായിരുന്നു എന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ വേണ്ടിയാണ് താൻ ഇടവേള എടുത്തത് എന്നും അതുകൊണ്ടാണല്ലോ ലഭിച്ച ഓഫറുകൾ നിരസിച്ചത് എന്നും വുക്മനോവിച്ച് കാരണമായി കൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
‘ഞാൻ കുറച്ച് ഫ്രീ ടൈം എടുക്കാൻ ആഗ്രഹിക്കുകയായിരുന്നു. കാരണം ജനുവരി മാസം മുതൽ എന്റെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്.എന്റെ രണ്ടാനച്ഛൻ കാൻസർ അസുഖബാധിതനായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു.അതുകൊണ്ടാണ് ഇടവേള എടുത്തത്. അതുകൊണ്ടാണ് യൂറോപ്പിൽ നിന്നും ഐഎസ്എല്ലിൽ നിന്നുമുള്ള ഓഫറുകൾ ഞാൻ നിരസിച്ചത് ‘ വുക്മനോവിച്ച് പറഞ്ഞു.
ഈസ്റ്റ് ബംഗാൾ അവരുടെ പരിശീലകനായ ക്വാഡ്രറ്റിനെ പുറത്താക്കിയിരുന്നു. അതിന് പകരം ഇവാനെ കൊണ്ടുവരാൻ അവർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അത് ഫലം കാണാതെ പോവുകയായിരുന്നു.ഇവാൻ അവരുടെ ഓഫർ നിരസിക്കുകയായിരുന്നു.