സ്റ്റാറേ വളരെയധികം കർക്കശക്കാരനാണ്, കളിക്കാത്തവരോട് കാര്യം പറയും: രാഹുൽ പറയുന്നു!
ഇവാൻ വുക്മനോവിച്ച് പോയ സ്ഥാനത്തെക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി കൊണ്ട് സ്റ്റാറേ എത്തിയിരുന്നത്. അദ്ദേഹത്തിന് കീഴിൽ ഒരു ഭേദപ്പെട്ട തുടക്കം മാത്രമാണ് ക്ലബ്ബിന് ലഭിച്ചിട്ടുള്ളത്.കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.കൂടുതൽ മികച്ച പ്രകടനം ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
പക്ഷേ ഒരിക്കലും ക്ലബ്ബ് മോശം പ്രകടനമല്ല നടത്തുന്നത്.മികച്ച രീതിയിൽ കളിക്കുന്നുണ്ട്.ചില പോരായ്മകൾ കൂടി പരിഹരിച്ചു കഴിഞ്ഞാൽ കൂടുതൽ മികച്ച ടീമായി മാറാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും എന്നുറപ്പാണ്. പരിശീലകനായ സ്റ്റാറേ തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.ബ്ലാസ്റ്റേഴ്സ് കൂടുതൽ പുരോഗതി കൈവരിച്ചു എന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തിരുന്നു.
മലയാളി താരമായ രാഹുൽ കെപിയെ ഈ പരിശീലകൻ സ്ഥിരമായി ഉപയോഗപ്പെടുത്തുന്നുണ്ട്.എന്നാൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഏതായാലും ഈ പരിശീലകന്റെ പ്രത്യേകതകളെക്കുറിച്ച് രാഹുൽ തന്നെ സംസാരിച്ചിട്ടുണ്ട്. വളരെ സ്ട്രിക്ടായ ഒരു പരിശീലകനാണ് സ്റ്റാറേ എന്നാണ് രാഹുൽ പറഞ്ഞിട്ടുള്ളത്. എല്ലാ താരങ്ങളോടും കൃത്യമായ ആശയവിനിമയം നടത്തുമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരമാണ്.
‘ എന്റെ ജീവിതത്തിൽ ഇമ്പാക്ട് ഉണ്ടാക്കിയ ഒരു പരിശീലകനാണ് സ്റ്റാറേ. അദ്ദേഹം വളരെയധികം സ്ട്രിക്ട് ആയിട്ടുള്ള ഒരു പരിശീലകനാണ്.താരങ്ങളിൽ നിന്നും ഒരുപാട് ഡിമാൻഡ് ചെയ്യുന്നു.എല്ലാ താരങ്ങളുമായും അദ്ദേഹം സംസാരിക്കാറുണ്ട്. കളിക്കാത്ത താരങ്ങളുമായി പോലും അദ്ദേഹം ആശയവിനിമയം നടത്താറുണ്ട്.എന്തുകൊണ്ടാണ് അവർക്ക് സ്ഥാനം ലഭിക്കാത്തത് എന്നത് അദ്ദേഹം കൃത്യമായി വിശദീകരിച്ച് നൽകും ‘ഇതാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ രാഹുൽ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിനെ ഏൽക്കേണ്ടി വന്നിരുന്നു.ഇത്തവണയും മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റി മറ്റാരെയെങ്കിലും പരീക്ഷിക്കണം എന്ന ആവശ്യം വളരെ സജീവമാണ്.