എന്തൊക്കെയാണിത്? മുഹമ്മദൻസ് ആരാധകർക്ക് നേരെ പൊട്ടിത്തെറിച്ച് നോഹയും ലൂണയും!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നു. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. അവരുടെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു മത്സരം നടന്നിരുന്നത്. മുഹമ്മദൻസ് ആരാധകർ അക്രമാസക്തരായതുകൊണ്ട് കുറച്ചുനേരം മത്സരം നിർത്തിവെക്കേണ്ടി വന്നിരുന്നു.
മൈതാനത്തേക്ക് പല സാധനങ്ങളും അവർ എറിയുകയായിരുന്നു. റഫറി ഒരു പെനാൽറ്റി അനുവദിക്കാതെ വന്നതോടുകൂടിയാണ് ആരാധകർ അക്രമാസക്തരായത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കുപ്പികളും മരക്കഷണങ്ങളും ഒക്കെ അവർ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ എറിയുകയായിരുന്നു.
വളരെ മോശം പെരുമാറ്റമാണ് കൊൽക്കത്തയിലെ ആരാധകരിൽ നിന്നും ഉണ്ടായത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഇക്കാര്യത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സെക്യൂരിറ്റി വർദ്ധിപ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. താരങ്ങളുടെ സുരക്ഷ എന്തായാലും ഇംപ്രൂവ് ആക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു സൂപ്പർ താരമായ നോഹയും ആരാധകർക്കെതിരെ രൂക്ഷമായി രംഗത്ത് വന്നിട്ടുണ്ട്.ആരാധകരിൽ നിന്നും ഞങ്ങൾ കുറച്ചൊക്കെ ബഹുമാനം അർഹിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. തങ്ങൾക്ക് നേരെ വാട്ടർ ബോട്ടിലുകൾ എറിയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.താരങ്ങളുടെ സുരക്ഷ തന്നെയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും നേരത്തെ കടുത്ത പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.ഒഫീഷ്യൽ കമ്പ്ലൈന്റ് നൽകുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവർത്തികളാണ് മുഹമ്മദൻസ് ആരാധകരിൽ നിന്നും ഉണ്ടായിട്ടുള്ളത്.ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ ഇക്കാര്യത്തിൽ നടപടികൾ എടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.