ഏറ്റവും അവസാനം എത്തിയ ആൾ,എന്നിട്ടും എല്ലാവരെയും അമ്പരപ്പിച്ച് ജീസസ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ 5 മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ഒരു ഭേദപ്പെട്ട തുടക്കം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചു.രണ്ട് സമനിലകളും ഒരു തോൽവിയുമാണ് വഴങ്ങിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര മികച്ച പ്രകടനം നടത്തുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ദിമിയുടെ പകരക്കാരനായി കൊണ്ടാണ് സ്പാനിഷ് സ്ട്രൈക്കർ ആയ ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഏകദേശം 3 മാസത്തോളം ക്ലബ്ബ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ജീസസിനെ ക്ലബ്ബ് കൊണ്ടുവന്നത്.അതായത് ട്രാൻസ്ഫർ ജാലകത്തിന്റെ ഏറ്റവും അവസാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്.ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലേക്ക് ഏറ്റവും അവസാനം എത്തിയ താരമാണ് ജീസസ്.
അതുകൊണ്ടുതന്നെ ടീമുമായി ഇടപഴകാൻ അദ്ദേഹത്തിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. മാത്രമല്ല പുതിയ ലീഗിലേക്ക് ആണ് അദ്ദേഹം എത്തിയിട്ടുള്ളത്.അതിന്റേതായ ബുദ്ധിമുട്ടും അദ്ദേഹത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.എന്നാൽ എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ജീസസ് നടത്തുന്നത്. ഒരു സ്ട്രൈക്കർ എന്ന നിലയിൽ ആരാധകർ പ്രതീക്ഷിച്ച പ്രകടനം അദ്ദേഹം ക്ലബ്ബിന് നൽകുന്നുണ്ട്.
5 മത്സരങ്ങളിൽ നിന്ന് നാല് ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.താരം ഗോളുകൾ നേടുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ജീസസിന്റെ ഹെഡർ ഗോളുകൾ ഇപ്പോൾതന്നെ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നിർഭാഗ്യം കൊണ്ട് അദ്ദേഹത്തിന് മറ്റൊരു ഗോൾ നഷ്ടമായിരുന്നു. ഒരു കിടിലൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു.
ഏതായാലും വരുന്ന മത്സരങ്ങളിൽ ജീസസിനെ മികവ് തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അദ്ദേഹത്തിന് അവസരങ്ങൾ ഒരുക്കി നൽകുക എന്താണ് മധ്യനിരയുടെ ചുമതല. മധ്യനിര കൂടുതൽ ക്രിയേറ്റീവ് ആയി കഴിഞ്ഞാൽ ജീസസ് തന്റെ പൂർണ്ണമികവിലേക്കെത്തുന്നത് നമുക്ക് കാണാൻ കഴിഞ്ഞേക്കും.