ബ്ലാസ്റ്റേഴ്സിനല്ലാതെ മറ്റാർക്കുണ്ടെടാ ഈ ധൈര്യം? പുതിയ ഗോൾകീപ്പർമാരുടെ കാര്യത്തിൽ ആരാധകൻ!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തൻ ക്ലബ്ബിനെ തോൽപ്പിച്ചത്.മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങിയത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ഗോൾകീപ്പർ സോം കുമാർ ഒരു പെനാൽറ്റി വഴങ്ങുകയായിരുന്നു. അതിന്റെ ഫലമായി കൊണ്ടാണ് ഗോൾ വഴങ്ങേണ്ടിവന്നത്.
കേവലം 19 വയസ്സ് മാത്രമുള്ള സോം കുമാർ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തുകയായിരുന്നു.രണ്ട് റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾകീപ്പർ എന്ന റെക്കോർഡും ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ നാലാമത്തെ ഗോൾകീപ്പർ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.എന്നാൽ പെനാൽറ്റി വഴങ്ങിയതോടെ അരങ്ങേറ്റം ദുരന്തത്തിൽ കലാശിക്കുമോ എന്ന് ആരാധകർ ഭയപ്പെട്ടു.
പക്ഷേ യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തതും ഇതേ സോം കുമാർ തന്നെയാണ്. മത്സരത്തിന്റെ അവസാനത്തിൽ എതിരാളികൾക്ക് ഒരു ഗോളവസരം ലഭിച്ചിരുന്നു. എന്നാൽ അവിടെ രക്ഷകനായത് സോം കുമാർ തന്നെയാണ്.അദ്ദേഹത്തിന്റെ സേവ് ഇല്ലായിരുന്നുവെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുമായിരുന്നു.ഏതായാലും പുതിയ ഗോൾകീപ്പർമാർക്ക് അവസരം നൽകാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ധൈര്യത്തെ ആരാധകർ അഭിനന്ദിച്ചിട്ടുണ്ട്. മറ്റേത് ക്ലബ്ബിനും ധൈര്യമില്ലാത്ത സ്ഥാനത്താണ് പുതിയ പുതിയ ഗോൾകീപ്പർമാർ കേരള ബ്ലാസ്റ്റേഴ്സിൽ അരങ്ങേറുന്നത് എന്നാണ് ഒരു ആരാധകൻ എഴുതിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ പുതിയ ഗോൾകീപ്പർമാരെ സ്റ്റാർട്ട് ചെയ്യുന്നതിൽ കേരള ബ്ലാസ്റ്റേഴ്സിനല്ലാതെ മറ്റാർക്കും ഇത്രയധികം ധൈര്യം ഇല്ല എന്ന് തോന്നുന്നു.ധീരജ് സിങ്ങിന് അവസരം നൽകിയത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.ഖാൻ,ഗിൽ, സച്ചിൻ എന്നിവർക്കൊക്കെ അരങ്ങേറാനുള്ള അവസരം നൽകിയത് നമ്മുടെ ക്ലബ്ബ് തന്നെയാണ്. ഇപ്പോഴിതാ സോം കുമാർ കൂടി ആ കൂട്ടത്തിലേക്ക് വന്ന ചേർന്നിരിക്കുന്നു. യുവ ഗോൾകീപ്പർമാർക്ക് ബ്ലാസ്റ്റേഴ്സ് നൽകുന്ന ഈ അവസരം തീർച്ചയായും മതിപ്പ് ഉണ്ടാക്കുന്നതാണ് ‘ ഇതാണ് ആരാധകൻ എഴുതിയിട്ടുള്ളത്.
ഏതായാലും സോം കുമാറിന്റെ മികവ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.അടുത്ത മത്സരങ്ങളിലും അദ്ദേഹം സ്റ്റാർട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ഗോൾകീപ്പർ സച്ചിൻ സുരേഷ് മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.അതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റി നിർത്തണം എന്ന ആവശ്യം ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയർന്നിരുന്നു.