Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എനിക്കറിയാം ഇതിനേക്കാൾ നന്നായി ചെയ്യാൻ എനിക്ക് കഴിയുമെന്ന്: വ്യക്തമാക്കി ലൂണ!

86

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഈ സീസണിലെ ആദ്യത്തെ മത്സരങ്ങൾ കളിച്ചിരുന്നില്ല. ഡെങ്കിപ്പനി ബാധിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു.പിന്നീട് കളിച്ച മത്സരങ്ങളിൽ ഒക്കെ തന്നെയും പകരക്കാരന്റെ വേഷത്തിലായിരുന്നു താരം കളിച്ചിരുന്നത്. കഴിഞ്ഞ മത്സരത്തിലാണ് അദ്ദേഹം മുഴുവൻ സമയവും കളിക്കളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ആരാധകർ പ്രതീക്ഷിക്കുന്ന രൂപത്തിലുള്ള ഒരു പ്രകടനം ലൂണയിൽ നിന്നും വന്നിരുന്നില്ല.

പക്ഷേ അക്കാര്യത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ല.അത് ക്യാപ്റ്റൻ ലൂണ തന്നെ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇതിനേക്കാൾ മികച്ച രൂപത്തിൽ തനിക്ക് കളിക്കാൻ കഴിയുമെന്ന് തനിക്ക് തന്നെ അറിയാം എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ മുഴുവൻ സമയം കളിക്കാൻ കഴിഞ്ഞത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ലൂണയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരു വലിയ ഇടവേളക്ക് ശേഷമാണ് എനിക്ക് കഴിഞ്ഞ മത്സരത്തിൽ മുഴുവൻ സമയവും കളിക്കാനുള്ള അവസരം ലഭിച്ചത്.അതിനേക്കാൾ മികച്ച രൂപത്തിൽ കളിക്കാൻ എനിക്ക് കഴിയും എന്നത് എനിക്ക് തന്നെ അറിയാം.പക്ഷേ എന്റെ കാലുകൾക്ക് ആവശ്യത്തിനുള്ള സമയം ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം മത്സരം വിജയിക്കാൻ കഴിഞ്ഞു എന്നതാണ് “ഇതാണ് ബ്ലാസ്റ്റേഴ്സ് നായകൻ പറഞ്ഞിട്ടുള്ളത്.

ലൂണയുടെ തിരിച്ചു വരവ് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഏറെ ഊർജ്ജം പകരുന്ന ഒന്നാണ്. നാളത്തെ മത്സരത്തിലാണ് അദ്ദേഹത്തെ ക്ലബ്ബിന് ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്.ചിരവൈരികളായ ബംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരുന്നത്.മത്സരത്തിൽ ലൂണ യഥാർത്ഥ മികവിലേക്ക് ഉയരൽ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.

fpm_start( "true" ); /* ]]> */