കഴിഞ്ഞത് എല്ലാവർക്കും അറിയാം,ഈ ആരാധകർക്ക് വേണ്ടി ഞങ്ങൾ ബംഗളൂരുവിനെ തോൽപ്പിക്കേണ്ടതുണ്ട് :ക്യാപ്റ്റൻ ലൂണ
ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം റൌണ്ട് പോരാട്ടം ഇന്ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് നടക്കുന്നുണ്ട്.എതിരാളികൾ ബംഗളൂരു എഫ്സിയാണ്.ബ്ലാസ്റ്റേഴ്സ് കളിക്കുന്ന മൂന്നാമത്തെ ഹോം മത്സരമാണിത്.ബംഗളുരു എപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വൈരിയാണ്.
എന്നാൽ കഴിഞ്ഞ സീസണിലെ ബംഗളൂരു അല്ല ഈ സീസണിൽ ഉള്ളത്. അവർ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ തലപ്പത്ത് ഉള്ള അവർക്ക് ഇതുവരെ ഒരു തോൽവി പോലും വഴങ്ങേണ്ടി വന്നിട്ടില്ല. എന്തിനേറെ പറയുന്നു ഒരു ഗോൾ പോലും അവർ വഴങ്ങിയിട്ടില്ല. അത്രയും മിന്നുന്ന ഫോമിൽ കളിക്കുന്ന ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്സിന് തോൽപ്പിക്കേണ്ടത്.
ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിലുള്ള ശത്രുത എല്ലാവർക്കും അറിയാവുന്നതാണ്. മുൻപ് പ്ലേ ഓഫ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്.മാത്രമല്ല ആരാധകർ തമ്മിൽ പലപ്പോഴും ശത്രുതയിലാണ് ഉള്ളത്.അതുകൊണ്ടുതന്നെ ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഈ മത്സരം വിജയിക്കണമെന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ പ്രസ്സ് കോൺഫറൻസിൽ പറഞ്ഞിട്ടുള്ളത്.
‘ എല്ലാവരും സംബന്ധിച്ചിടത്തോളം ഇത് വളരെയധികം സ്പെഷ്യൽ ആയ ഒരു മത്സരമാണ്. ഈ മത്സരം വിജയിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്.ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടി ഈ മത്സരം വിജയിക്കേണ്ടതുണ്ട്.മുൻപ് സംഭവിച്ച കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്.ഈ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ആദ്യ സ്ഥാനക്കാരുമായി കേവലം രണ്ടു പോയിന്റിന്റെ വ്യത്യാസം ഞങ്ങൾക്കുണ്ടാവുക. അതുകൊണ്ടുതന്നെ വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം ‘ഇതാണ് അഡ്രിയാൻ ലൂണ പറഞ്ഞിട്ടുള്ളത്.
5 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ട് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് നേടിയിട്ടുള്ളത്. നിലവിൽ ആറാം സ്ഥാനത്താണ് പോയിന്റ് ടേബിളിൽ ഉള്ളത്. ഒന്നാം സ്ഥാനക്കാരായ ബംഗളൂരുവിനെ 13 പോയിന്റ് ആണ് ഉള്ളത്.ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം 8 പോയിന്റാണ്