ഇങ്ങനെ തോൽക്കുന്നതാണ് ഏറെ വേദനാജനകം, ആരാധകർ കടുത്ത നിരാശയിൽ!
കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ തോൽവിയാണ് ചിരവൈരികളായ ബംഗളൂരു എഫ്സിയോട് ഏറ്റുവാങ്ങേണ്ടി വന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊച്ചിയിലെ സ്വന്തം കാണികൾക്ക് മുൻപിൽ വെച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. അവർക്ക് വേണ്ടി മെന്റസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഡയസ് ഒരു ഗോൾ സ്വന്തമാക്കുകയായിരുന്നു.
എന്നാൽ ഈ വിജയം ബ്ലാസ്റ്റേഴ്സ് എതിരാളികൾക്ക് ദാനം ചെയ്തതാണ് എന്ന് പറയേണ്ടിവരും.കാരണം ബ്ലാസ്റ്റേഴ്സ് വഴങ്ങിയ മൂന്നു ഗോളുകളും ബ്ലാസ്റ്റേഴ്സ് തന്നെ വരുത്തിവെച്ച പിഴവുകളിൽ നിന്നായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ സോം കുമാർ, ഡിഫൻഡർ പ്രീതം കോട്ടാൽ എന്നിവരുടെ മിസ്റ്റേക്കുകളാണ് ഈ മത്സരത്തിൽ തിരിച്ചടിയായിട്ടുള്ളത്. വ്യക്തിഗത പിഴവുകൾ കേരള ബ്ലാസ്റ്റേഴ്സിന് വിലങ്ങു തടിയാകുന്ന ഒരു കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ഈ തോൽവി ആരാധകരെ വളരെയധികം നിരാശരാക്കുന്നുണ്ട്. ആരാധകരുടെ അഭിപ്രായങ്ങളിൽ അത് കാണാൻ സാധിക്കുന്നുണ്ട്.ഇങ്ങനെ തോൽക്കുന്നതാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് എന്നാണ് പല ആരാധകരും പറഞ്ഞിട്ടുള്ളത്.അതായത് മത്സരത്തിൽ മുഴുവൻ സമയവും മികച്ച രൂപത്തിൽ കളിച്ചത് ബ്ലാസ്റ്റേഴ്സാണ്.എന്നിട്ടും ഒരു വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. വ്യക്തികളുടെ പിഴവിൽ നിന്ന് മാത്രം ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങുകയായിരുന്നു.
ഇതാണ് ആരാധകരെ ഏറെ നിരാശരാക്കുന്നത്.മോശം പ്രകടനം നടത്തി തോൽക്കുന്നത് വലിയ വേദന ഉണ്ടാക്കില്ല. പക്ഷേ മികച്ച രീതിയിൽ കളിച്ചിട്ട് ഇങ്ങനെ തോൽവി വഴങ്ങേണ്ടി വരുന്നത് വളരെയധികം വേദന ഉണ്ടാക്കുന്ന കാര്യമാണ് എന്നാണ് പല ആരാധകരും പറയുന്നത്.എന്നാൽ ഇതിലെ പോസിറ്റീവ് വശങ്ങൾ ഉൾക്കൊള്ളുന്നവരും നിരവധിയാണ്. മികച്ച ഫോമിൽ കളിക്കുന്ന ബംഗളൂരുവിനെതിരെ ഇങ്ങനെ സമ്പൂർണ്ണമായ ആധിപത്യം പുലർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞതിൽ സന്തോഷിക്കുന്നവരും ഉണ്ട്.ഏതായാലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നു എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസങ്ങൾ ഒന്നും ഉണ്ടാവില്ല.