അവർ രണ്ടുപേരും പൊളിച്ചു, പ്രശംസകൾ കൊണ്ട് മൂടി ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ ആരാധകർ എല്ലാവരും ഇപ്പോൾ നിരാശപ്പെട്ടിരിക്കുകയാണ്.ചിരവൈരികളായ ബംഗളൂരു എഫ്സിയോടാണ് ഒന്നിനെതിരെ 3 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്.ഇത് തോൽവിയുടെ ആഘാതം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.
പക്ഷേ ബ്ലാസ്റ്റേഴ്സ് സ്വയം കുറ്റപ്പെടുത്തുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല. അത്രയേറെ പിഴവുകളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത്.മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്. മുഴുവൻ സമയവും കൂടുതൽ ഊർജ്ജത്തോടുകൂടി അറ്റാക്കിങ് ഗെയിം കളിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.പക്ഷേ ഗോളുകൾ നേടാൻ കഴിഞ്ഞില്ല എന്നത് തിരിച്ചടിയായി മാറി.
മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നുണ്ട്.ഒരാൾ ക്വാമെ പെപ്രയാണ്.നോവ ഇല്ലാത്തതുകൊണ്ടുതന്നെ പെപ്ര വിങ്ങറായി കൊണ്ടായിരുന്നു കളിച്ചിരുന്നത്.മികച്ച പ്രകടനം അദ്ദേഹം നടത്തി. ബംഗളൂരു പ്രതിരോധനിരക്ക് വലിയ തലവേദനയാവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നിർഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് ഗോൾ നഷ്ടമായത്. അദ്ദേഹത്തെ ഇനിയും വിങ്ങറായി കൊണ്ട് കളിപ്പിക്കണമെന്ന് പല ആരാധകരും ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.അദ്ദേഹത്തിന്റെ പ്രകടനത്തിൽ ആരാധകർ സംതൃപ്തരാണ്. മറ്റൊരു താരം വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന നവോച്ച സിങാണ്.നല്ല പ്രകടനമാണ് അദ്ദേഹം നടത്തിയത്.അറ്റാക്കിങ്ങിനെ നല്ല രീതിയിൽ സഹായിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.ഈ പരിശീലകന് കീഴിൽ നന്നായി പുരോഗതി കൈവരിച്ച താരങ്ങളിൽ ഒരാൾ നവോച്ച തന്നെയാണ്.
പെപ്രയും നവോച്ചയും മത്സരത്തിന്റെ മുഴുവൻ സമയവും ഊർജ്ജത്തോടുകൂടി കളിച്ച താരങ്ങളാണ്. ഇരുവരുടെയും പ്രകടനത്തിന് ആരാധകർ പ്രശംസകൾ നൽകുന്നുണ്ട്. വരുന്ന മത്സരങ്ങളിലും ഇതുപോലെയുള്ള പ്രകടനം ആരാധകർ ഈ താരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.