ജീവിതത്തിലെ ഏറ്റവും മികച്ചത്,ആരാധകരുമായുള്ള ബന്ധം കലർപ്പില്ലാത്തത് :നോവ
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് മൊറോക്കൻ സൂപ്പർ താരമായ നോവ സദോയിയെ കൊണ്ടുവന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി ഗംഭീര പ്രകടനം നടത്തിയതിന് ശേഷമാണ് നോവ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.ഫ്രീ ഏജന്റായി കൊണ്ട് വന്ന താരം ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലും മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 5 മത്സരങ്ങളിൽ നിന്ന് 5 ഗോൾ പങ്കാളിത്തങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കളിച്ച 5 മത്സരങ്ങളിൽ നാല് മത്സരങ്ങളിലെയും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോവ തന്നെയാണ്. അങ്ങനെ കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായി മാറാൻ നോവക്ക് സാധിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിനെ കുറിച്ചും ആരാധകരെ കുറിച്ചും ഒരിക്കൽ കൂടി നോവ സംസാരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരാധകരുമായി യഥാർത്ഥത്തിലുള്ള ഒരു ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.നോവയുടെ വാക്കുകൾ നോക്കാം.
‘ ഞാൻ മാനേജ്മെന്റിനോട് സംസാരിച്ച സമയത്ത് അവർ എന്നിൽ ശരിക്കും താല്പര്യം പ്രകടിപ്പിച്ചിരുന്നു.അതുകൊണ്ടുതന്നെ ഞാൻ ഇങ്ങോട്ട് വരാൻ തീരുമാനിക്കുകയായിരുന്നു.ഇവിടെ എത്താൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്.കാരണം എനിക്ക് ഇവിടെ മികച്ച ഒരു തുടക്കം ലഭിച്ചു. മാത്രമല്ല ആരാധകരുമായി കലർപ്പില്ലാത്ത ഒരു ബന്ധമാണ് എനിക്കുള്ളത് ‘ ഇതാണ് നോവ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം ഈ താരം കളിച്ചിരുന്നില്ല.എന്നാൽ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് അദ്ദേഹം വളരെ വേഗത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.