അവനെ ഇന്ത്യൻ ടീമിലേക്ക് എടുക്കണം:ബ്ലാസ്റ്റേഴ്സ് താരത്തിന് കോട്ടാലിന്റെ പിന്തുണ!
സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് വിബിൻ മോഹനൻ. മലയാളി താരമായ ഇദ്ദേഹം മധ്യനിരയിൽ എപ്പോഴും ഒരു മുതൽക്കൂട്ടാണ്. പല സമയങ്ങളിലും കളിയുടെ നിയന്ത്രണം തന്നെ ഈ താരത്തിന്റെ കൈവശമായിരിക്കും. അറ്റാക്കിങ്ങിനെയും ഡിഫൻസിനെയും ഒരുപോലെ സഹായിക്കാൻ ഈ താരത്തിന് സാധിക്കാറുണ്ട്.
എന്നാൽ ഇതുവരെ ഇന്ത്യയുടെ സീനിയർ ടീമിൽ ഇടം നേടാൻ ഈ മലയാളി താരത്തിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ പുതിയ പരിശീലകനായ മനോളോ മാർക്കെസ് അദ്ദേഹത്തെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായിരുന്നില്ല.ഈ വിഷയത്തിൽ വിബിനെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ. ഇന്ത്യൻ ടീമിലേക്കുള്ള വിളി വിബിൻ അർഹിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.കോട്ടാൽ പറഞ്ഞത് നോക്കാം.
‘ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് ഇപ്പോൾ വിബിൻ.തീർച്ചയായും അദ്ദേഹം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്. കേരളത്തിന്റെയും ഇന്ത്യയുടെയും സ്റ്റാറാവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.വിബിൻ ഇനിയും ഹാർഡ് വർക്ക് ചെയ്യുകയാണെങ്കിൽ, ഒരു പരിധിയുമില്ലാതെ അദ്ദേഹത്തിന് ഒരുപാട് നേടാൻ കഴിയും ‘ ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.
ദീർഘകാലം ഇന്ത്യൻ ദേശീയ ടീമിന്റെ പ്രതിരോധനിരയിൽ കളിച്ചിട്ടുള്ള താരമാണ് കോട്ടാൽ.എന്നാൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.ഇതോടുകൂടി അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുകയായിരുന്നു.ഇപ്പോൾ ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് ഇടം ലഭിക്കാറില്ല. ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താനുള്ള ശ്രമങ്ങളിലാണ് കോട്ടാൽ ഇപ്പോഴുള്ളത്.