ഗോവയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള വ്യത്യാസം എന്താണ്? നോവ മറുപടി നൽകുന്നു
കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടിയായിരുന്നു നോവ സദോയി കളിച്ചിരുന്നത്.തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഗോവക്ക് വേണ്ടിയുള്ള ആദ്യ സീസണിൽ 9 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം നേടി. രണ്ടാമത്തെ സീസണിൽ 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും അദ്ദേഹം നേടി. ഇങ്ങനെ രണ്ട് ഐഎസ്എൽ സീസണുകളിലും തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
പിന്നീട് അദ്ദേഹം ഗോവയോട് ഗുഡ് ബൈ പറയുകയായിരുന്നു.ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുത്തത് കൂടുതൽ അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിക്കാൻ വേണ്ടിയാണ് എന്ന് നോവ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മികച്ച തുടക്കം അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ഡ്യൂറന്റ് കപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് നോവയാണ്.ഐഎസ്എല്ലിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോവ തന്റെ പുതിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിൽ കൂടുതൽ ഡയറക്ട് ഫുട്ബോൾ കളിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.
‘ഗോവയെ അപേക്ഷിച്ച് ഇവിടെ കൂടുതൽ ഡയറക്ട് ഫുട്ബോളാണ് കളിക്കുന്നത്. സത്യം പറഞ്ഞാൽ ഞാൻ അതിനെ ഏറെ ഇഷ്ടപ്പെടുന്നു. കാരണം എന്റെ ശൈലിക്ക് അനുയോജ്യമായതാണ് ഡയറക്റ്റ് ഫുട്ബോൾ. ഞാൻ കൂടുതൽ വേഗതയുള്ള താരമാണ്. സ്പേസുകൾ എങ്ങനെ മുതലെടുക്കണം എന്നത് എനിക്കറിയാം. അതുകൊണ്ടുതന്നെ ഈ ഡയറക്ട് ഫുട്ബോൾ എനിക്ക് ഏറെ അനുയോജ്യമാകുന്നു ‘ഇതാണ് നോവ പറഞ്ഞിട്ടുള്ളത്.
സ്റ്റാറേയുടെ കീഴിൽ ആക്രമണ ഫുട്ബോളാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.അത് താൻ വേറെ ഇഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബോൾ ലഭിച്ചു കഴിഞ്ഞാൽ നേരെ അറ്റാക്ക് ചെയ്യുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ രീതി.ഈ ശൈലി തനിക്ക് അനുയോജ്യമാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.