ഓൺലൈനിൽ മാത്രം ഉണ്ടായാൽ പോരാ:നോർത്ത് ഈസ്റ്റ് ഫാൻസിനോട് ബ്ലാസ്റ്റേഴ്സ് ഫാൻസിനെ മാതൃകയാക്കാൻ കോച്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് എന്നത് നമുക്ക് സംശയങ്ങൾ കൂടാതെ പറയാൻ കഴിയും.പ്രധാനമായും രണ്ട് തെളിവുകളാണ് അതിനുള്ളത്.ഒന്നാമത്തേത് സോഷ്യൽ മീഡിയ ഫോളോവേഴ്സ് തന്നെയാണ്. ഇന്ത്യൻ ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ്.സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ലഭിക്കുന്നത് ബ്ലാസ്റ്റേഴ്സിന് തന്നെയാണ്.
രണ്ടാമത്തെ തെളിവ് കൊച്ചി സ്റ്റേഡിയത്തിലെ അറ്റൻഡൻസാണ്. ഭൂരിഭാഗം മത്സരങ്ങളിലും നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തെ നമുക്ക് കൊച്ചിയിൽ കാണാൻ സാധിക്കും. അതായത് സ്റ്റേഡിയത്തിലും ഓൺലൈനിൽ ഒരുപോലെ തങ്ങളുടെ ടീമിനെ പിന്തുണക്കുന്നവരാണ് കേരള ബ്ലാസ്റ്റേഴ്സ്.ഈ ബ്ലാസ്റ്റേഴ്സ് ആരാധകരെ മാതൃകയാക്കാൻ തങ്ങളുടെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് നോർത്ത് ഈസ്റ്റിന്റെ പരിശീലകനായ യുവാൻ പെഡ്രോ ബെനാലി.ഓൺലൈനിൽ മാത്രം പിന്തുണച്ചാൽ പോരാ, സ്റ്റേഡിയത്തിലേക്ക് വന്നുകൊണ്ട് പിന്തുണക്കണം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.നോർത്ത് ഈസ്റ്റ് പരിശീലകന്റെ പറഞ്ഞത് നോക്കാം.
‘ സ്റ്റേഡിയത്തിൽ ആരാധകർ ഇല്ല എന്നത് വലിയ ഒരു വെല്ലുവിളിയാണ്. ഞങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻസുണ്ട്. എന്നാൽ അവരെ ഞങ്ങൾക്ക് സ്റ്റേഡിയത്തിൽ കൂടി ആവശ്യമുണ്ട്.ഓൺലൈനിൽ മാത്രം ഉണ്ടായാൽ പോരാ. ആരാധകരുടെ പിന്തുണയാണ് എല്ലാവിധ വ്യത്യാസങ്ങളും ഉണ്ടാക്കുക. കൊച്ചിയിലെ അന്തരീക്ഷം വളരെയധികം സ്പെഷ്യലാണ്. അവരുടെ ആരാധകരെക്കാൾ മുകളിൽ നിൽക്കുന്ന മറ്റൊന്ന് ഇല്ല ‘ ഇതാണ് നോർത്ത് ഈസ്റ്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബെനാലി വന്നതിന് ശേഷം നോർത്ത് ഈസ്റ്റ് കൂടുതൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.എന്നാൽ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന ടീമുകളിൽ ഒരു മേജർ ട്രോഫി പോലും ഇല്ലാത്ത ഏക ക്ലബ്ബ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ്.