മത്സരം കഠിനമായിരിക്കും:മുംബൈക്ക് സ്റ്റാറേയുടെ മുന്നറിയിപ്പ്!
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മികച്ച തുടക്കമൊന്നും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല.6 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങേണ്ടിവന്നു.പക്ഷേ അവസാനത്തെ മത്സരത്തിൽ ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.നോവയുടെ അഭാവത്തിലും മിന്നുന്ന പ്രകടനം നടത്തിയത് ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന കാര്യമാണ്.
ഇനി മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്. ഈ മത്സരത്തിൽ വിജയം നേടൽ അനിവാര്യമാണ്. അല്ല എന്നുണ്ടെങ്കിൽ പോയിന്റ് പട്ടികയിൽ ഇനിയും പിറകോട്ട് പോവേണ്ടിവരും. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒരു ജീവൻ മരണ പോരാട്ടം കാഴ്ച്ചവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുംബൈക്കെതിരെയുള്ള മത്സരം എങ്ങനെയാവും? കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ ഒരു വിലയിരുത്തൽ നടത്തിയിട്ടുണ്ട്.മത്സരം കഠിനമായിരിക്കും എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷേ എതിരാളികൾക്കും ഇത് കടുത്ത മത്സരമായിരിക്കും എന്ന ഒരു മുന്നറിയിപ്പ് അദ്ദേഹം നൽകിയിട്ടുണ്ട്.സ്റ്റാറേ പറഞ്ഞത് നോക്കാം.
‘മുംബൈ വളരെയധികം കരുത്തരായ എതിരാളികളാണ്. അവർക്ക് മികച്ച ഒരു പരിശീലകനുണ്ട്. കൂടാതെ ഒരുപാട് നല്ല താരങ്ങളും ഉണ്ട്. ഇത് ഞങ്ങൾക്ക് ഒരു കഠിനമായ മത്സരമായിരിക്കും.പക്ഷേ അവർക്കും ഇത് ഒരു കഠിനമായ മത്സരം തന്നെയായിരിക്കും ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ബ്ലാസ്റ്റേഴ്സ് കടുത്ത പോരാട്ടം നടത്തും എന്നുതന്നെയാണ് സ്റ്റാറേ നൽകുന്ന മുന്നറിയിപ്പ്.ഈ മെന്റാലിറ്റി തന്നെയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടത്. വിജയം നേടാൻ വേണ്ടി എല്ലാം സമർപ്പിച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.