പകരക്കാരനായി ഇറങ്ങുന്നതിൽ പരാതിയുണ്ടോ?പെപ്ര പറയുന്നു!
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പരിക്ക് കാരണം നോവ സദോയി കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പെപ്രക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു.മികച്ച പ്രകടനം അദ്ദേഹം നടത്തി. നിർഭാഗ്യവശാൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
സ്ട്രൈക്കർ പൊസിഷനിൽ ജീസസ് ഉള്ളതുകൊണ്ട് തന്നെ പെപ്രക്ക് ഇപ്പോൾ സ്റ്റാർട്ടിങ് ഇലവനിൽ അവസരങ്ങൾ ലഭിക്കാറില്ല.പലപ്പോഴും പകരക്കാരനായി കൊണ്ടാണ് അദ്ദേഹം ഇറങ്ങാറുള്ളത്. എന്നാൽ ഇക്കാര്യത്തിൽ പെപ്രക്ക് പരാതികൾ ഒന്നുമില്ല.ആര് സ്റ്റാർട്ട് ചെയ്താലും എല്ലാവരുടെയും ലക്ഷ്യം 3 പോയിന്റുകൾ നേടലാണ് എന്നാണ് പെപ്ര പറഞ്ഞിട്ടുള്ളത്. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പെപ്ര. അദ്ദേഹം പറഞ്ഞത് നോക്കാം.
‘ ആര് സ്റ്റാർട്ട് ചെയ്യുന്നു എന്നതിൽ കാര്യമില്ല, ഞാനും ജീസസും ഒരുമിച്ച് കളിക്കുന്നുവോ എന്നതിലും കാര്യമില്ല. മറിച്ച് എല്ലാ താരങ്ങളും പരസ്പരം സപ്പോർട്ട് ചെയ്യുക എന്നതിനാണ് പ്രാധാന്യം.മാത്രമല്ല ഞങ്ങൾ സ്വയം മോട്ടിവേറ്റ് ചെയ്യുകയും വേണം. ഞങ്ങളുടെ ലക്ഷ്യം മൂന്ന് പോയിന്റുകൾ നേടുക എന്നതാണ്. എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട് ‘ ഇതാണ് പെപ്ര പറഞ്ഞിട്ടുള്ളത്.
ജീസസും പെപ്രയും മികച്ച പ്രകടനം ഇപ്പോൾ നടത്തുന്നുണ്ട്.നാല് ഗോളുകളും ഒരു അസിസ്റ്റും ഇതിനോടകം തന്നെ നേടാൻ ജീസസിന് സാധിച്ചിട്ടുണ്ട്.പെപ്ര രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. മുംബൈ സിറ്റിക്കെതിരെ മുന്നേറ്റ നിരയിൽ ആരൊക്കെ സ്റ്റാർട്ട് ചെയ്യും എന്നത് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.