24-25 താരങ്ങളെ ലഭ്യമാണ്, എന്നാലും ചില ചോദ്യചിഹ്നങ്ങൾ അവശേഷിക്കുന്നുണ്ട്: സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് 6 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.അതിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.ഏറ്റവും ഒടുവിൽ കളിച്ച മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇനി മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഞായറാഴ്ച മുംബൈ ഫുട്ബോൾ അരീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിൽ ലക്ഷ്യം വെക്കുന്നുണ്ടാവില്ല.
ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ പരിശീലകനായ മികയേൽ സ്റ്റാറേ നൽകിയിട്ടുണ്ട്.പരിക്കിന്റെ കാര്യത്തിൽ ചില ചോദ്യചിഹ്നങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അതായത് ഇപ്പോഴും ചില താരങ്ങൾ പിടിയിലാണ്. എന്നാൽ ഇന്നലത്തെ ട്രെയിനിങ് സെഷനിൽ 24-25 താരങ്ങൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേ പ്രസ്സ് കോൺഫറൻസിൽ പറഞ്ഞത് നോക്കാം.
‘ പരിക്കിന്റെ കാര്യത്തിൽ ഇപ്പോഴും ചില ചോദ്യചിഹ്നങ്ങൾ അവശേഷിക്കുന്നുണ്ട്. പക്ഷേ ഇന്നലത്തെ ട്രെയിനിങ് സെഷനിൽ 24-25 താരങ്ങൾ ഉണ്ടായിരുന്നു.ഞങ്ങൾക്ക് ഇപ്പോൾ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാണ്.തീർച്ചയായും ഞങ്ങൾ ഒരു കോംപിറ്റിറ്റിവായ ടീമായി മാറും ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ കൂടുതൽ താരങ്ങളെ ലഭ്യമാണ് എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. പക്ഷേ പരിക്കിൽ നിന്നും പൂർണ്ണമായും മുക്തരാകാത്ത താരങ്ങൾ ഇനിയുമുണ്ട്.അവരെല്ലാം തിരിച്ചെത്തുകയാണെങ്കിൽ കൂടുതൽ ഓപ്ഷനുകൾ ബ്ലാസ്റ്റേഴ്സിന് ലഭ്യമായിരിക്കും. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത് പരിക്കുകൾ തന്നെയായിരുന്നു. ഇത്തവണ ആ വെല്ലുവിളി ഇല്ലാതിരിക്കാൻ വേണ്ടിയാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.