പെപ്രയുടെ മണ്ടത്തരം, പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. പതിവുപോലെ ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിലും പിഴവുകളും മണ്ടത്തരങ്ങളും കാണിച്ചിട്ടുണ്ട്. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് തോൽവി വഴങ്ങേണ്ടി വന്നത്.
പെപ്ര മികച്ച പ്രകടനം മത്സരത്തിൽ പുറത്തെടുത്തിരുന്നു.ഒരു പെനാൽറ്റി നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ നേടിയത് അദ്ദേഹമാണ്.എന്നാൽ അതിനു ശേഷം അദ്ദേഹം ഒരു വലിയ മണ്ടത്തരം കാണിച്ചു.ജേഴ്സി ഊരിയതോടെ രണ്ടാമത്തെ യെല്ലോ കാർഡ് അദ്ദേഹത്തിന് ലഭിക്കുകയും കളത്തിൽ നിന്ന് പുറത്തു പോകേണ്ടി വരികയും ചെയ്തു. അതാണ് യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായിട്ടുള്ളത്.പെപ്ര കാണിച്ച മണ്ടത്തരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് നോക്കാം.
‘പെപ്രക്ക് ഇതൊരു മികച്ച മത്സരമായിരുന്നു.അതോടൊപ്പം തന്നെ ഇതൊരു മോശം മത്സരമായിരുന്നു.തീർച്ചയായും അദ്ദേഹം ഗോൾ നേടിയിട്ടുണ്ട്. പക്ഷേ ജേഴ്സി ഊരി ആഘോഷിച്ച ആ തീരുമാനം ഒരിക്കലും ശരിയായ തീരുമാനമായിരുന്നില്ല. അത് മോശമായിരുന്നു ‘ ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പെപ്ര ഒരുപക്ഷേ റെഡ് കാർഡ് കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഈ മത്സരത്തിൽ വലിയ സാധ്യതകൾ ബ്ലാസ്റ്റേഴ്സിന് ഉണ്ടാകുമായിരുന്നു.എന്നാൽ പെപ്ര പുറത്ത് പോയതോടുകൂടി അതെല്ലാം അവസാനിക്കുകയായിരുന്നു.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തോൽവി വഴങ്ങുന്നത്.ബ്ലാസ്റ്റേഴ്സ് സ്വയം വരുത്തി വെക്കുന്ന പിഴവുകളാണ് ഇതിനെല്ലാം കാരണമാകുന്നത്.