ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ബലഹീനത,അദ്ദേഹത്തെ പുറത്താക്കൂ :ജ്യോതിർമോയ്
ബ്ലാസ്റ്റേഴ്സിന് ഇത്തവണ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.കളിച്ചത് ഏഴ് മത്സരങ്ങളാണ്. അതിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങേണ്ടി വരികയും ചെയ്തു.പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഇതൊക്കെ ആരാധകർക്ക് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ആദ്യത്തെ കുറച്ചു മത്സരങ്ങൾ കളിച്ചിരുന്നില്ല.അസുഖം മൂലമായിരുന്നു അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നത്. പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന് യഥാർത്ഥ ഫോമിലേക്ക് ഇതുവരെ തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ഒരു അസിസ്റ്റ് നേടിയിട്ടുണ്ട്. പക്ഷേ ലൂണയുടെ പഴയ മികവൊന്നും ഇപ്പോൾ കാണാൻ കഴിയുന്നില്ല.ആരാധകർ ലൂണയിൽ നിന്നും ഇതിനേക്കാൾ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതിന് പിന്നാലെ ജ്യോതിർമോയ് ഒരു ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ട ഒരു നിരീക്ഷകനും പത്രപ്രവർത്തകനുമാണ് ജ്യോതിർമോയ്.ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ബലഹീനത ലൂണയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ ട്വീറ്റ് നോക്കാം.
‘ ഞാൻ മുൻപും ഈ കാര്യം ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്.വേണമെങ്കിൽ ഇനിയും പറയും.ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഈ സത്യം അംഗീകരിക്കുകയും തിരിച്ചറിയുകയും വേണം. എന്തെന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ബലഹീനത ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്.അദ്ദേഹത്തെ ഒഴിവാക്കൂ.. എന്നാൽ ടീമിന് മികച്ച ഒരു പൊസിഷനിലേക്ക് എത്താൻ കഴിയും ‘ ഇതാണ് ജ്യോതിർമോയ് പറഞ്ഞിട്ടുള്ളത്.
എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇതിനോട് യോജിപ്പൊന്നും ഇല്ല.ലൂണ ഇപ്പോൾ ഒരു മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത് എന്നത് ശരിയാണ്. പക്ഷേ കുറച്ചു മത്സരങ്ങളിലെ മോശം പ്രകടനം കൊണ്ട് അദ്ദേഹത്തെ തള്ളിപ്പറയാൻ കഴിയില്ല.ലൂണ പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.