അവർ ഉണ്ടായാലും ഇല്ലെങ്കിലും തന്റെ റോൾ ഒന്ന് തന്നെയെന്ന് ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനു വേണ്ടിയാണ് ഇന്ന് ബൂട്ട് കെട്ടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം നിർബന്ധമാണ്.അല്ലെങ്കിൽ പോയിന്റ് പട്ടികയിൽ ഇനിയും പുറകിലേക്ക് പോകേണ്ടിവരും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ ലൂണക്ക് ഇതുവരെ തന്റെ യഥാർത്ഥ ഫോമിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ പെപ്രക്ക് കളിക്കാൻ കഴിയില്ല. സ്റ്റാർട്ടിങ് ഇലവനിൽ നോവയും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ലൂണക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളും റോളും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ആ താരങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും തന്റെ റോൾ ഒന്ന് തന്നെയാണ് എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് നോക്കാം.
‘പെപ്രയും നോവയും ഉണ്ടെങ്കിലും, അവർ ഇല്ലാതെ കളിക്കുകയാണെങ്കിലും എന്റെ റോൾ ഒന്നുതന്നെയാണ്. എല്ലാ നിലയിലും ടീമിനെ സഹായിക്കുക എന്നതാണ് എന്റെ റോൾ.അത് നിറവേറ്റുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ആവശ്യമാണ് എന്നത് എല്ലാവർക്കും അറിയാം ‘ ഇതാണ് ലൂണ പറഞ്ഞിട്ടുള്ളത്.
ലൂണ യഥാർത്ഥ ഫോമിലേക്ക് എത്താത്തത് ശരിക്കും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്നുണ്ട്. പക്ഷേ അധികം വൈകാതെ അദ്ദേഹം പഴയ ലൂണയാകും എന്നാണ് ആരാധകർ കരുതുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒരു അസിസ്റ്റ് നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ പ്രതീക്ഷകൾ മുഴുവനും ഈ ക്യാപ്റ്റനിൽ തന്നെയാണ്.