ഇനി മിസ്റ്റേക്കുകൾ ഉണ്ടാകുമോ? ചെയ്ത കാര്യങ്ങൾ പറഞ്ഞ് സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ 7 മത്സരങ്ങൾ കളിച്ചിട്ട് രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നിട്ടും സമനിലകൾ കൊണ്ടും തോൽവികൾ കൊണ്ടും ബ്ലാസ്റ്റേഴ്സിന് മടങ്ങേണ്ടി വന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഏറ്റവും വലിയ പ്രശ്നം വ്യക്തിഗത പിഴവുകളാണ്.മിക്ക മത്സരങ്ങളിലും അത് ആവർത്തിക്കുന്നുണ്ട്. അതിന്റെ ഫലമായി കൊണ്ടാണ് പോയിന്റുകൾ നഷ്ടപ്പെടുന്നത്.
ഇത്തരം മിസ്റ്റേക്കുകൾ കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ സംസാരിച്ചിട്ടുണ്ട്. മിസ്റ്റേക്കുകൾ ഒഴിവാക്കണമെന്ന് പറയാൻ എളുപ്പമാണ് എന്നും എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്നുമാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്. മിസ്റ്റേക്കുകൾ ഒഴിവാക്കാൻ ചെയ്ത കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.സ്റ്റാറേ പറഞ്ഞത് നോക്കാം.
‘ പിഴവുകൾ ഒഴിവാക്കണമെന്ന് പറയാൻ എളുപ്പമാണ്. പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ. നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം ട്രെയിനിങ് സമയത്ത് പിഴവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക എന്നതാണ്. കൂടാതെ പിഴവുകളെ കുറിച്ച് ചർച്ച ചെയ്യണം. മത്സരങ്ങളിൽ ശരിയായ രീതിയിൽ പ്രാവർത്തികമാക്കണം.പിഴവുകൾ മത്സരങ്ങളിൽ ആവർത്തിക്കാൻ പാടില്ല. സാധ്യമായ അത്രയും പിഴവുകൾ ഒഴിവാക്കണം ‘ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ കോച്ച് പറഞ്ഞിട്ടുള്ളത്.
ഗോൾകീപ്പർമാരും ഡിഫൻസുമാണ് പ്രധാനമായും ഇത്തരം പിഴവുകൾ വരുത്തിവെക്കുന്നത്. അതുകൊണ്ടുതന്നെയാണ് ക്ലീൻ ഷീറ്റുകൾ ലഭിക്കാത്തതും. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സിന് ക്ലീൻ ഷീറ്റ് നേടാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.