ചതിച്ചത് റഫറി..! വീണ്ടും തോറ്റ് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരിക്കൽ കൂടി നിരാശയോടെ മടങ്ങേണ്ടിവരുന്നു. മറ്റൊരു നിരാശാജനകമായ റിസൾട്ടാണ് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ് പരാജയപ്പെടുത്തിയിരിക്കുന്നു.ചതിച്ചത് റഫറി തന്നെയാണ്. റഫറിയുടെ പിഴവുകൾ കൊണ്ടാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന് തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ നോവ ഉണ്ടായിരുന്നില്ല. 17 വയസ്സ് മാത്രമുള്ള കോറോ സിംഗ് മത്സരത്തിൽ സ്റ്റാർട്ട് ചെയ്തിരുന്നു. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ കോറോ സിംഗ് ഹീറോയായി മാറി. അദ്ദേഹത്തിന്റെ അസിസ്റ്റിൽ നിന്നും ജീസസ് ഗോൾ നേടുകയായിരുന്നു.ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിലായി.
എന്നാൽ 43ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടിവന്നു. ആൻഡ്രി ആൽബ അവർക്ക് വേണ്ടി സമനില ഗോൾ നേടുകയായിരുന്നു. തകർപ്പൻ ഷോട്ടിലൂടെയാണ് അദ്ദേഹം ഗോൾ നേടിയത്. അങ്ങനെ ആദ്യപകുതി സമനിലയിൽ അവസാനിച്ചു.
എന്നാൽ രണ്ടാം പകുതി ബ്ലാസ്റ്റേഴ്സിനെ റഫറി സാധിക്കുകയായിരുന്നു 70ആം മിനുട്ടിൽ റഫറി ഹൈദരാബാദിന് അനുകൂലമായി പെനാൽറ്റി വിധിച്ചു.യഥാർത്ഥത്തിൽ അത് പെനാൽറ്റി അല്ലായിരുന്നു.ഹോർമിപാം ഹാന്റ് ബോൾ വഴങ്ങിയിട്ടില്ലായിരുന്നു. റഫറി അത് പെനാൽറ്റി നൽകുകയും ആൽബ ഗോളാക്കി മാറ്റുകയും ചെയ്തു.അങ്ങനെ അവർ മുന്നിലെത്തുകയായിരുന്നു.
ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി രണ്ട് പെനാൽറ്റികൾ ലഭിക്കേണ്ടതായിരുന്നു.ലൂണയുടെ ഷോട്ടിൽ നിന്നും ഒരു ഹൈദരാബാദ് താരം ബോക്സിനകത്ത് വെച്ചുകൊണ്ട് ഹാന്റ് ബോൾ വഴങ്ങിയിരുന്നു. കൂടാതെ അലക്സ് സജി ജിമിനസിനെ ബോക്സിനകത്ത് പിടിച്ച് വീഴ്ത്തുകയും ചെയ്തിരുന്നു.എന്നാൽ റഫറി ഇതൊന്നും പെനാൽറ്റി നൽകിയിരുന്നില്ല. ഇങ്ങനെ തെറ്റായ തീരുമാനങ്ങളുടെ ഫലമായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളത്.