പുതിയ താരങ്ങളെ കൊണ്ടുവരും? സൂചന നൽകി ബ്ലാസ്റ്റേഴ്സ് CEO!
കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടേറിയ ഒരു സമയമാണ് ഇത്.വളരെ മോശം തുടക്കമാണ് ഇത്തവണയും ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.ഇതെല്ലാം ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്ന കാര്യമാണ്.
ടീമിനകത്തെ പല പൊസിഷനുകളും ഇപ്പോൾ ദുർബലമാണ്. മുന്നേറ്റത്തിൽ മികച്ച ഇന്ത്യൻ താരങ്ങൾ ഇല്ല, അതുപോലെതന്നെ റൈറ്റ് ബാക്ക് പൊസിഷനിൽ മികച്ച താരത്തിന്റെ അഭാവം ക്ലബ്ബിനെ വേട്ടയാടുന്നുണ്ട്. ഇങ്ങനെ പല പ്രശ്നങ്ങളും ബ്ലാസ്റ്റേഴ്സിനുണ്ട്. ഇതിനിടയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജി പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധേയമാകുന്നുണ്ട്.വേണമെങ്കിൽ പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നേക്കാം എന്നുള്ള ഒരു സൂചനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് നോക്കാം.
‘ ക്ലബ്ബിന്റെ പ്രധാനപ്പെട്ട ഏരിയകൾ ശക്തിപ്പെടുത്താൻ വേണ്ടി കൂടുതൽ ഓപ്ഷനുകൾ ഞങ്ങൾ കണ്ടെത്തും.ഈ മാസം അതിന് വേണ്ടിയും ഞങ്ങൾ ഉപയോഗപ്പെടുത്തും.സമയമാകുമ്പോൾ അതേക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. ആരാധകരുടെ പിന്തുണയാണ് ഞങ്ങൾക്ക് ആവശ്യം ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ CEO പറഞ്ഞിട്ടുള്ളത്.
അതായത് ബ്ലാസ്റ്റേഴ്സ് ഇനിയും മോശം പ്രകടനം തുടർന്നാൽ വേറെ താരങ്ങളെ കൊണ്ടുവരാൻ നിർബന്ധിതരായേക്കും. ചില പൊസിഷനുകൾ ബ്ലാസ്റ്റേഴ്സിൽ ശക്തിപ്പെടുത്തൽ നിർബന്ധമാണ്.അതിന് വേണ്ടി ക്ലബ്ബ് ശ്രമിച്ചേക്കും.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏതെങ്കിലും താരങ്ങളെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമോ എന്നത് വ്യക്തമല്ല.ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്‌ക്വാഡാണ് യഥാർത്ഥത്തിൽ ശക്തി വർധിപ്പിക്കേണ്ടത്.