സ്റ്റാറേയെ പുറത്താക്കില്ല: ഉറപ്പിച്ച് പറഞ്ഞ് CEO
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒരു മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങളിൽ നിന്ന് രണ്ടു വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.പ്ലേ ഓഫ് യോഗ്യത നേടണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. മികച്ച റിസൾട്ടുകൾ ഉണ്ടാക്കിയെടുക്കൽ ബ്ലാസ്റ്റേഴ്സിന് അനിവാര്യമായ കാര്യമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേയുമായി ബന്ധപ്പെട്ടു കൊണ്ട് ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ട്. ഫുട്ബോൾ എക്സ്ക്ലൂസീവ് ഒരു റൂമർ പങ്കുവെച്ചിരുന്നു. അതായത് ഈ നവംബർ മാസത്തിൽ രണ്ട് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്.ആ മത്സരങ്ങളെ ആശ്രയിച്ചു കൊണ്ടാണ് സ്റ്റാറേയുടെ ഭാവി നിലകൊള്ളുന്നത് എന്നാണ് അവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതായത് മോശം പ്രകടനം ബ്ലാസ്റ്റേഴ്സ് തുടർന്നാൽ സ്റ്റാറേയുടെ പരിശീലക സ്ഥാനം നഷ്ടമാകും എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ സ്റ്റാറേയുടെ പരിശീലക സ്ഥാനം ഉടനെ നഷ്ടമാവില്ല. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജി തന്നെ അറിയിച്ചിട്ടുണ്ട്. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഫുട്ബോൾ എക്സ്ക്ലൂസീവിന്റെ റിപ്പോർട്ട് അദ്ദേഹം ഷെയർ ചെയ്തു.ചവറ്റ് കുട്ടയിലേക്ക് ഒന്ന് എന്നാണ് അതിന്റെ ക്യാപ്ഷനായി കൊണ്ട് അദ്ദേഹം എഴുതിയിട്ടുള്ളത്. അതായത് ഈ റൂമർ ചവറ്റ് കുട്ടയിലേക്ക് ഉള്ളതാണ് എന്നാണ് അദ്ദേഹം പറഞ്ഞു വെച്ചിട്ടുള്ളത്. യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത റൂമർ തന്നെയാണ് ഇത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഏതായാലും സ്റ്റാറേയെ ഉടനെയൊന്നും പുറത്താക്കാൻ ഉദ്ദേശമില്ല എന്നത് ഇതിലൂടെ വ്യക്തമായിട്ടുണ്ട്.