പെപ്രയെ ഒഴിവാക്കണമെന്ന് പറഞ്ഞവർ ഇത് കണ്ടോ? അർഹിച്ച അംഗീകാരമെത്തി!
കഴിഞ്ഞ പ്രശസ്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ആഫ്രിക്കൻ താരമായ പെപ്ര കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. കഴിഞ്ഞ സീസണിൽ കൂടുതൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ വർക്ക് റേറ്റ് മികച്ചതായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തെ ഒഴിവാക്കണമെന്ന് പല ബ്ലാസ്റ്റേഴ്സ് ആരാധകരും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. മികച്ച പ്രകടനം പുറത്തെടുക്കാൻ പെപ്രക്ക് സാധിക്കുന്നുണ്ട്.വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നത് ശരിയാണ്.പക്ഷേ കിട്ടുന്ന അവസരങ്ങൾ അദ്ദേഹം മുതലെടുക്കുന്നുണ്ട്.ഡ്യൂറന്റ് കപ്പിൽ നാല് ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഐഎസ്എല്ലിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. അതിന്റെ കാരണം ജീസസ് ജിമിനസിന്റെ വരവ് തന്നെയാണ്.
പക്ഷേ കിട്ടുന്ന അവസരങ്ങളിൽ എല്ലാം തന്നെ വളരെയധികം ആത്മാർത്ഥതയോടുകൂടി അദ്ദേഹം കളിക്കാറുണ്ട്.മത്സരത്തിന്റെ മുഴുവൻ സമയവും അദ്ദേഹം ഊർജ്ജത്തോടെ കളിക്കളത്തിൽ ഉണ്ടാകും. മൂന്ന് ഗോളുകളാണ് ഇതുവരെ ഈ സീസണിൽ നേടിയിട്ടുള്ളത്. നേടിയ ഗോളുകൾ എല്ലാം നിർണായകമായിരുന്നു. എന്നാൽ മുംബൈ സിറ്റിക്കെതിരെ പെപ്ര അബദ്ധത്തിൽ റെഡ് കാർഡ് വഴങ്ങിയത് ഒരു വലിയ തിരിച്ചടിയായി മാറിയിരുന്നു.
എന്നിരുന്നാലും അർഹിച്ച അംഗീകാരം അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഒക്ടോബർ മാസത്തിലെ ഏറ്റവും മികച്ച ബ്ലാസ്റ്റേഴ്സ് താരത്തിനുള്ള പുരസ്കാരമാണ് അദ്ദേഹം നേടിയിട്ടുള്ളത്. രണ്ട് ഗോളുകളാണ് ഈ മാസത്തിൽ അദ്ദേഹം നേടിയിട്ടുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.ഏതായാലും കൂടുതൽ മികവ് ഇപ്പോൾ ആരാധകർ അദ്ദേഹത്തിന് നിന്നും പ്രതീക്ഷിക്കുന്നുണ്ട്.