ബ്ലാസ്റ്റേഴ്സ് പണിതുടങ്ങി, തിരിച്ചെത്തിയതിൽ സന്തോഷമെന്ന് നോവ
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ ഹൈദരാബാദിനെതിരെയാണ് കളിച്ചത്. കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു.നിലവിൽ ഇന്റർനാഷണൽ ബ്രേക്കാണ്. കഴിഞ്ഞ മത്സരത്തിനു ശേഷം ക്ലബ്ബ് താരങ്ങൾക്ക് ചെറിയ വെക്കേഷൻ അനുവദിച്ചിരുന്നു.നോവ സദോയി ഉൾപ്പെടെയുള്ള താരങ്ങൾ വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു.
സൗത്ത് ആഫ്രിക്കയിലായിരുന്നു നോവ തന്റെ വെക്കേഷൻ ചിലവഴിച്ചിരുന്നത്.ഇപ്പോൾ വെക്കേഷൻ പീരിയഡ് അവസാനിച്ചിട്ടുണ്ട്.താരങ്ങൾ എല്ലാവരും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ട്രെയിനിങ് കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ കേരള ബ്ലാസ്റ്റേഴ്സ് തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച് കഴിഞ്ഞു.
ട്രെയിനിങ്ങിന്റെ ഒരു ചിത്രം നോവ സദോയി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്. തിരിച്ചെത്താൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു നോവ കളിച്ചിരുന്നത്. ഇപ്പോൾ താരം പരിക്കിൽ നിന്നും പൂർണമായും മുക്തനായി കഴിഞ്ഞു. അടുത്ത മത്സരത്തിൽ നോവ സ്റ്റാർട്ട് ചെയ്യും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
വളരെ ദയനീയമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അതുകൊണ്ടുതന്നെ ഒരു തിരിച്ചുവരവ് അനിവാര്യമാണ്.വരുന്ന ഇരുപത്തിനാലാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക. ചെന്നൈക്കെതിരെയുള്ള മത്സരം കൊച്ചിയിൽ വെച്ചുകൊണ്ടുതന്നെയാണ് അരങ്ങേറുക. ഈ മത്സരത്തിൽ എങ്കിലും ബ്ലാസ്റ്റേഴ്സിന് വിജയം നേടൽ നിർബന്ധമാണ്.