ആദ്യമായി ഇന്ത്യൻ ടീമിൽ, അനുഭവങ്ങൾ പറഞ്ഞ് വിബിൻ!
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ വിബിൻ മോഹനൻ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ്.മധ്യനിരയിൽ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളത്.ആദ്യമായാണ് ഇന്ത്യയുടെ സീനിയർ ടീമിലേക്ക് അദ്ദേഹം എത്തുന്നത്. നിലവിൽ ഇന്ത്യൻ ക്യാമ്പിലാണ് വിബിൻ ഉള്ളത്.
ഇന്ത്യൻ ക്യാമ്പിലെ അനുഭവങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.തനിക്ക് ലഭിക്കുന്ന പിന്തുണക്ക് ഒരുപാട് നന്ദി ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്ത്യൻ ടീമിൽ എത്താൻ കഴിഞ്ഞു എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും വിബിൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് നോക്കാം.
‘എനിക്ക് കിട്ടുന്ന പിന്തുണക്ക് ഒരുപാട് നന്ദിയുണ്ട്.ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം.ഭാവിയിൽ എന്താണ് സംഭവിക്കുക എന്നത് നമുക്ക് നോക്കാം.നിലവിൽ എന്റെ സ്വപ്നം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. ഇന്ത്യൻ ടീമിന് വേണ്ടി ഞാൻ എന്റെ ഏറ്റവും മികച്ചത് ചെയ്യും.
തീർച്ചയായും ഇവിടെ വ്യത്യാസങ്ങൾ ഉണ്ട്.സീനിയർ താരങ്ങളോടൊപ്പം ഹൈ ലെവൽ ഫുട്ബോളാണ് ഇവിടെ കളിക്കുന്നത്. ഇതുവരെയുള്ള ട്രെയിനിങ് സെഷനുകൾ എല്ലാം നന്നായിരുന്നു. ഒരു യുവതാരം എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ സീനിയർ താരങ്ങളിൽ നിന്നും പരിശീലകരിൽ നിന്നും എനിക്ക് പഠിക്കാനുണ്ട് ‘ ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഏക താരമാണ് വിബിൻ.ഇന്ത്യയും മലേഷ്യയും തമ്മിലുള്ള മത്സരം നാളെ വൈകിട്ട് 7:30നാണ് നടക്കുക.ജിയോ സിനിമയിൽ നമുക്ക് ഈ മത്സരം തൽസമയം കാണാൻ സാധിച്ചേക്കും.