Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇതിന് ഉത്തരം കിട്ടിയേ മതിയാവൂ,ബ്ലാസ്റ്റേഴ്സ് CEOയോട് 5 ചോദ്യങ്ങൾ!

99

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് തോൽക്കേണ്ടി വന്നിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.അതുകൊണ്ടുതന്നെ ആരാധകർ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. ആരാധകരുടെ വിമർശനങ്ങൾ കടുത്തതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജി മറുപടി നൽകിക്കൊണ്ട് രംഗത്ത് വന്നിരുന്നു.

എക്‌സിൽ അദ്ദേഹം ഒരു വിശദീകരണക്കുറിപ്പ് ഇറക്കുകയായിരുന്നു ചെയ്തിരുന്നത്.ഒരുപാട് കാര്യങ്ങൾക്ക് അതിൽ അദ്ദേഹം മറുപടി നൽകിയിരുന്നു. എന്നാൽ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ അദ്ദേഹത്തോട് തിരിച്ച് അഞ്ച് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് അവ.ആ ചോദ്യങ്ങൾ നമുക്ക് നോക്കാം.

1- എന്തുകൊണ്ടാണ് നമുക്ക് മാത്രം ഇത്രയധികം പരിക്കുകൾ വരുന്നത്? മെഡിക്കൽ ടീമിനെ അഴിച്ചു പണിയാൻ സമയമായില്ലേ?

2- എന്തുകൊണ്ടാണ് ശരിയായ ബാക്കപ്പുകൾ നമുക്ക് ഇല്ലാത്തത്? പ്രധാനപ്പെട്ട പൊസിഷനുകളിൽ പോലും നമുക്ക് ശരിയായ ബാക്കപ്പുകൾ ഇല്ല.

3- ഐഎസ്എല്ലിൽ വളരെയധികം പരിചയസമ്പത്ത് ഉള്ള മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാൻ ക്ലബ്ബ് ശ്രമിക്കാത്തത് എന്തുകൊണ്ടാണ്?

4- മുംബൈ സിറ്റി ബാക്കപ്പ് ഗോൾകീപ്പറായിക്കൊണ്ട് രഹ്നേഷിനെ സൈൻ ചെയ്തു. എന്തുകൊണ്ടാണ് ക്വാളിറ്റിയുള്ള ഒരു ഗോൾകീപ്പറെ നമുക്ക് ബാക്കപ്പായി കൊണ്ട് സൈൻ ചെയ്യാൻ കഴിയാത്തത്.

5- ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡിഫൻസ് മിഡ്ഫീൽഡറാണ് നമ്മൾ വലിയ തുകക്ക് വിറ്റത്.. ആ പണം എവിടെ പോയി? എന്തുകൊണ്ടാണ് ആ പൊസിഷനിലേക്ക് നല്ലൊരു പകരക്കാരനെ സൈൻ ചെയ്യാത്തത്?

ഈ 5 ചോദ്യങ്ങളാണ് ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ അഭിക്കിനോട് ചോദിച്ചിട്ടുള്ളത്. എന്നാൽ അദ്ദേഹം മറുപടിയൊന്നും നൽകിയിട്ടില്ല. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ തന്നെയാണ് ഈ ആരാധകൻ ഉയർത്തി കാണിച്ചിട്ടുള്ളത്.