Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സിൽ നിന്നും ആരൊക്കെ പുറത്ത്? ആരൊക്കെ അകത്ത്? ഒരു വിലയിരുത്തൽ!

109

കഴിഞ്ഞ 10 സീസണുകളിലും ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. അതിന്റെ കാരണം ഒരൊറ്റ കിരീടം പോലും നേടിയിട്ടില്ല എന്നുള്ളത് തന്നെയാണ്.ഇന്ന് ഐഎസ്എൽ കളിക്കുന്ന എല്ലാ ടീമുകൾക്കും ചുരുങ്ങിയത് ഒരു കിരീടമെങ്കിലുമുണ്ട്.എന്നാൽ ബ്ലാസ്റ്റേഴ്സിന് മാത്രമാണ് കിരീടം ഇല്ലാത്തത്.ഇത് ആരാധകരുടെ നിരാശയുടെ ആഴം വർദ്ധിപ്പിക്കുന്ന കാര്യമാണ്.

ഇത്തവണ മോശം പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ ആരാധകരുടെ പ്രതിഷേധങ്ങൾ വർധിച്ചിട്ടുണ്ട്.പലവിധ മാറ്റങ്ങളും അവർ ക്ലബ്ബിനോട് നിർദ്ദേശിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു കടുത്ത ബ്ലാസ്റ്റേഴ്സ് ആരാധകൻ ഒരു വിലയിരുത്തൽ നടത്തിയിട്ടുണ്ട്. ക്ലബ്ബിനകത്ത് ആരെയൊക്കെ നിലനിർത്തണം? ഏതൊക്കെ താരങ്ങളെ ഒഴിവാക്കണം എന്ന കാര്യത്തിലാണ് ഒരു വിലയിരുത്തൽ അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. നമുക്ക് ആരാധകൻ പറഞ്ഞത് നോക്കാം.

‘പെപ്രയേയും നോവയേയും നിലനിർത്തണം.രണ്ടുപേരും വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്ന താരങ്ങളാണ്. മാത്രമല്ല ക്ലബ്ബിനോട് നല്ല പാഷനും ഉണ്ട്.രാഹുലിനെയും ഡാനിഷിനേയും വിറ്റ് ഒഴിവാക്കണം.മെഡിക്കൽ ടീമിന്റെ കാര്യത്തിൽ മാറ്റം വേണം. തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ഐബൻ,പ്രബീർ എന്നിവരുടെ ശാരീരിക ക്ഷമത പരിശോധിക്കണം.വളരെയധികം പരിചയസമ്പത്തുള്ള ഒരു റൈറ്റ് ബാക്ക് താരത്തെ സൈൻ ചെയ്യണം.സന്ദീപിനെ ബാക്കപ്പായി കൊണ്ട് ഉപയോഗപ്പെടുത്തുക. പരിചയസമ്പത്തുള്ള ഒരു ഗോൾകീപ്പറെ കൊണ്ടു വരിക.രഹ്നേഷിനെ പോലെയുള്ള ഒരു ഗോൾകീപ്പർ ആയാൽ മതി.മിലോസ്,കോയെഫ്,ലൂണ,ജീസസ് എന്നിവരെയൊക്കെ ഒഴിവാക്കുക. എന്നിട്ട് പരിശീലകന്റെ തന്ത്രങ്ങൾക്ക് അനുയോജ്യമായ താരങ്ങളെ കൊണ്ടു വരിക. ഒരു പ്രോപ്പർ റൈറ്റ് വിങ് ഫോർവേഡിനെ നമുക്ക് ആവശ്യമുണ്ട്.ഇഷാൻ പണ്ഡിറ്റ,പ്രീതം കോട്ടാൽ എന്നിവരെ നിലനിർത്തി ബാക്കപ്പ് ആയി കൊണ്ട് ഉപയോഗപ്പെടുത്തുക.ഫ്രഡിയുടെ കാര്യത്തിൽ ഞാൻ തൃപ്തൻ അല്ല.മികച്ച ഒരു ഡിഫൻസീവ് മിഡ്‌ഫീൽഡറെ ആ സ്ഥാനത്തേക്ക് നമ്മൾ കൊണ്ടുവരണം ” ഇതാണ് ആ ആരാധകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഇക്കാര്യത്തിൽ മറ്റു ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവാം. ഏതായാലും ഇങ്ങനെ പോവുകയാണെങ്കിൽ ക്ലബ്ബിനകത്ത് ഒരു അഴിച്ചു പണി അത്യാവശ്യമായി വരും.