ബ്ലാസ്റ്റേഴ്സിനെ മറികടന്ന് കേരളത്തിന്റെ കബ്ബായി മാറാൻ കാലിക്കറ്റ് എഫ്സി, ഉടമസ്ഥൻ പറഞ്ഞത് കേട്ടോ?
പ്രഥമ സൂപ്പർ ലീഗ് കേരള സീസൺ വളരെ ഭംഗിയായി കൊണ്ട് തന്നെ അവസാനിച്ചിട്ടുണ്ട്. കാലിക്കറ്റ് എഫ്സിയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.ഫോഴ്സാ കൊച്ചിയെയാണ് അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഫൈനൽ മത്സരം കാണാൻ വേണ്ടി വലിയ ഒരു ജനക്കൂട്ടം തന്നെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.ഇപ്പോൾ തന്നെ മികച്ച ഒരു ആരാധക കൂട്ടത്തെ ഉണ്ടാക്കിയെടുക്കാൻ കാലിക്കറ്റ് എഫ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
ഭാവിയിൽ ഒരു ഐഎസ്എൽ ക്ലബ് ആയി മാറാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം അവരുടെ ഉടമസ്ഥനായ വികെ മാത്യൂസ് പറഞ്ഞിരുന്നു.ഇതോടൊപ്പം തന്നെ മറ്റൊരു ലക്ഷ്യം കൂടി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തിന്റെ ക്ലബ്ബായി മാറുക എന്ന ലക്ഷ്യം തങ്ങൾക്കുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിനേക്കാൾ കൂടുതൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഒരു ക്ലബ്ബായി മാറാനാണ് കാലിക്കറ്റ് എഫ്സി ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞത് നോക്കാം.
‘കേരള ബ്ലാസ്റ്റേഴ്സിനെ പോലെ കേരളത്തിന്റെ ക്ലബ്ബായി എങ്ങനെ മാറാം എന്നതാണ് ഇപ്പോൾ ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.കേരളത്തിന്റെ ക്ലബ്ബായി ഞങ്ങൾക്ക് മാറണം. ബ്ലാസ്റ്റേഴ്സിനേക്കാൾ കൂടുതൽ കേരളത്തെ എല്ലാ നിലയിലും പ്രതിനിധീകരിക്കുന്ന ഒരു ക്ലബ് ആയി മാറലാണ് ഞങ്ങളുടെ ലക്ഷ്യം ‘ ഇതാണ് അവരുടെ ഉടമസ്ഥൻ പറഞ്ഞിട്ടുള്ളത്.
അടുത്ത ലക്ഷ്യം ഐ ലീഗ് യോഗ്യത കരസ്ഥമാക്കലാണ്. അതിനുശേഷം ഐഎസ്എൽ യോഗ്യത കരസ്ഥമാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത് ബ്ലാസ്റ്റേഴ്സാണ്.ഐഎസ്എല്ലിൽ എത്തണമെങ്കിൽ കാലിക്കറ്റ് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.