നോവക്ക് നോവ സൈൻ ചെയ്ത ജേഴ്സി വേണം, പ്രതികരിച്ച് അഭിക് ചാറ്റർജി
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം നോവ സദോയിയെ കൊണ്ടുവന്നത്.മികച്ച പ്രകടനം അദ്ദേഹം ക്ലബ്ബിനായി നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നതിനു മുന്നേ തന്നെ നല്ല ഒരു ആരാധക പിന്തുണ അദ്ദേഹം ഉണ്ടാക്കിയെടുത്തിരുന്നു. ബ്ലാസ്റ്റേഴ്സിൽ എത്തിയതിനു ശേഷം നോവയുടെ ആരാധക പിന്തുണ ഇരട്ടിയായി വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ആരാധകൻ നോവയോടുള്ള ഇഷ്ടം കാരണം തന്റെ മകന് നോവ എന്നാണ് പേര് നൽകിയിരിക്കുന്നത്.ആ കുഞ്ഞു നോവയുടെ ആദ്യത്തെ ബർത്ത് ഡേ ഡിസംബർ 21ആം തീയതിയാണ് ആഘോഷിക്കുന്നത്. അതുമായി ബന്ധപ്പെട്ടു കൊണ്ട് നോവ സദോയി സൈൻ ചെയ്ത ജഴ്സി ലഭിച്ചു കഴിഞ്ഞാൽ അത് വലിയ ഒരു സർപ്രൈസ് ആയിരിക്കും എന്ന കാര്യം ആ ബ്ലാസ്റ്റേഴ്സ് ആരാധകൻ ട്വിറ്ററിൽ കുറിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ അദ്ദേഹം മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജി ഇതിന് റിപ്ലൈ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കമന്റ് നോക്കാം.
” നിങ്ങളുടെ പിന്തുണ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മകനെ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനാക്കാനുള്ള നിങ്ങളുടെ എഫേർട്ടും ഞാൻ മാനിക്കുന്നു.നിങ്ങളുടെ മകനുവേണ്ടി എന്തെങ്കിലും സ്പെഷ്യൽ ആയിട്ടുള്ളത് തീർച്ചയായും ഞങ്ങൾ സംഘടിപ്പിക്കും.നിങ്ങൾ കൊച്ചിയിലുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക.അധികം വൈകാതെ തന്നെ ഞങ്ങളുടെ ടീമിനെ ആരെങ്കിലും നിങ്ങളെ ബന്ധപ്പെടും ‘ ഇതാണ് അഭിക് എഴുതിയിട്ടുള്ളത്.
ആ ആരാധകൻ അതിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും എപ്പോഴും മറുപടി നൽകാൻ ഈ CEO ശ്രമിക്കാറുണ്ട്. ക്ലബ്ബിന്റെ ഭാഗത്തുനിന്നുള്ള വളരെ പോസിറ്റീവായ ഒരു കാര്യം തന്നെയാണ് അത്.