സ്റ്റാറേ ടാക്റ്റിക്സിൽ മാത്രം ഒതുങ്ങുന്നവനല്ല: പ്രീതം കോട്ടാൽ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ മോശം തുടക്കത്തിൽ ആരാധകർ എല്ലാവരും അസ്വസ്ഥരാണ്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഇതിനൊരു മാറ്റം വരേണ്ടത് അനിവാര്യമാണ്.ഈ മാസം രണ്ടു മത്സരങ്ങൾ കൊച്ചിയിൽ വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. അനുകൂലമായ ഒരു റിസൾട്ട് ഉണ്ടാക്കിയെടുക്കൽ ബ്ലാസ്റ്റേഴ്സിനും പരിശീലകനായ സ്റ്റാറേക്കും നിർബന്ധമാണ്.
സ്റ്റാറേക്ക് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.എന്നാൽ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,മറിച്ച് മാനേജ്മെന്റിനെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.ഏതായാലും നേരത്തെ നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരമായ പ്രീതം കോട്ടാൽ സ്റ്റാറേയെ കുറിച്ച് സംസാരിച്ചിരുന്നു.സ്റ്റാറേ വെറും ടാക്റ്റിക്സിൽ മാത്രം ഒതുങ്ങുന്ന ഒരു പരിശീലകൻ അല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പ്രീതം കോട്ടാൽ പറഞ്ഞത് നോക്കാം.
” പരിശീലകൻ സ്റ്റാറേ ടാക്റ്റിക്സിൽ മാത്രം ഒതുങ്ങുന്ന ഒരു വ്യക്തിയല്ല.അദ്ദേഹം ജൂനിയർ താരങ്ങളോട് നന്നായി സംസാരിക്കും. ഒരു താരം എന്ന നിലയിലും ഒരു പ്രൊഫഷണൽ എന്ന നിലയിലും എങ്ങനെ വളരാം എന്നതിനെക്കുറിച്ച് ആവശ്യമായ ഉപദേശങ്ങൾ അവർക്ക് നൽകും. ഞങ്ങളുടെ കുടുംബങ്ങളെ കുറിച്ച് അദ്ദേഹം ചോദിക്കാറുണ്ട്.ഞങ്ങളുടെ കംഫർട്ടബിളിന് അദ്ദേഹം വളരെ പ്രാധാന്യം നൽകും. അദ്ദേഹം താരങ്ങളെ നന്നായി കെയർ ചെയ്യുന്നുണ്ട്. വളരെയധികം പിന്തുണക്കുന്ന ഒരു പരിശീലകനാണ് അദ്ദേഹം ” ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.
അതായത് സ്റ്റാറേ ഒരു മികച്ച വ്യക്തിയാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.ഏതായാലും ബ്ലാസ്റ്റേഴ്സിന് നിലവിൽ വിജയങ്ങൾ മാത്രമാണ് അദ്ദേഹത്തിൽ നിന്നും ആവശ്യമുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പൂർണ്ണ വിശ്വാസം അദ്ദേഹത്തിൽ അർപ്പിച്ചിട്ടുണ്ട്.