തുടർച്ചയായ മൂന്ന് തോൽവികൾ, ഇനി ചെയ്യേണ്ട കാര്യം പറഞ്ഞ് ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.ആദ്യം ബംഗളൂരു എഫ്സിയോട് തോറ്റിരുന്നു. അതിനുശേഷം മുംബൈ സിറ്റിയോട് തോറ്റു. ഏറ്റവും ഒടുവിൽ ഹൈദരാബാദ് പോലും കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു.അങ്ങനെ നാണക്കേടിന്റെ ഒരു അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ക്ലബ്ബിന് ഇപ്പോൾ ഒരു ഉയർത്തെഴുന്നേൽപ്പ് നിർബന്ധമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഈ സാഹചര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഈ മൂന്ന് തോൽവികളിലെയും പിഴവുകളിൽ നിന്ന് പാഠം പഠിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ എന്തായാലും വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.ലൂണ പറഞ്ഞത് നമുക്ക് നോക്കാം.
” അവസാനത്തെ മൂന്നു മത്സരങ്ങളും നമ്മൾ വിലയിരുത്തണം.ആ മത്സരങ്ങളിൽ വരുത്തിവെച്ച പിഴവുകളിൽ നിന്നും നമ്മൾ പാഠം ഉൾക്കൊള്ളണം. ഇന്ന് നമ്മുടെ മുന്നിലുള്ളത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്.നമുക്ക് വിജയിച്ചു കൊണ്ട് പോയിന്റുകൾ ആവശ്യമുണ്ട്.മാത്രമല്ല ക്ലീൻ ഷീറ്റ് നേടലും പ്രധാനപ്പെട്ട ഒന്നാണ്. ഗോളുകൾക്കും പ്രാധാന്യമുണ്ട് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ പറഞ്ഞിട്ടുള്ളത്.
ചെന്നൈയെ ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല. മികച്ച ഫോമിലാണ് അവർ കളിക്കുന്നത്.ഒരുപാട് ഗോളുകൾ നേടാൻ ഇപ്പോൾ അവർക്ക് സാധിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ അവരെ പിടിച്ചു കെട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.കൊച്ചിയിലെ ആരാധകരുടെ പിന്തുണയിൽ അതിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.