സമനില അർഹിച്ചിരുന്നു, എവിടെയാണ് പിഴച്ചത്? ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിലയിരുത്തുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ ഗോവയോടും പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ബോറിസ് സിംഗ് നേടിയ ഗോളാണ് ഗോവക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. അതിൽ മൂന്നെണ്ണത്തിലും ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിലാണ് പരാജയപ്പെട്ടിട്ടുള്ളത്.
ഈ മത്സരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ വിലയിരുത്തിയിട്ടുണ്ട്.സമനില യെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ഗോൾ തന്നെ തീർത്തും നിരാശപ്പെടുത്തുന്നു എന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.സ്റ്റാറേ മത്സരശേഷം പറഞ്ഞത് നോക്കാം.
‘ഈ രൂപത്തിൽ ഗോൾ വഴങ്ങേണ്ടിവന്നു എന്നത് തീർത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്.ഞങ്ങൾ ഇന്നത്തെ മത്സരത്തിൽ സമനില എങ്കിലും അർഹിച്ചിരുന്നു. ഫൈനൽ തേഡിൽ ഞങ്ങൾക്ക് ഇന്ന് പിഴക്കുകയായിരുന്നു.കൃത്യത ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.മത്സരത്തിന്റെ തുടക്കത്തിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തി. പ്ലാൻ അനുസരിച്ചു തന്നെയാണ് ആദ്യത്തെ അരമണിക്കൂർ മുന്നോട്ടുപോയത്. പക്ഷേ പിന്നീട് അത് നഷ്ടമാവുകയായിരുന്നു ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ തോൽവിയോടുകൂടി കാര്യങ്ങൾ കൂടുതൽ വഷളായിട്ടുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.10 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഇനി അടുത്ത ഏഴാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക. എതിരാളികൾ ബംഗളൂരു എഫ്സിയാണ്.