നോവക്ക് വേണ്ടി ആദ്യമേ കെണിയൊരുക്കി:തുറന്ന് പറഞ്ഞ് ഗോവ താരം
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു തോൽവി കൂടി ഏറ്റുവാങ്ങിയിരിക്കുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരിക്കുന്നത്.കൊച്ചിയിൽ വെച്ച് കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ മൂന്ന് തോൽവികളും കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയിട്ടുള്ളത്.
ഇതൊക്കെ ആരാധകർക്ക് ഏറെ നിരാശ നൽകുന്ന കാര്യമാണ്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായ നോവ സദോയി ഇന്നത്തെ മത്സരത്തിലും പതിവുപോലെ പരമാവധി അധ്വാനിച്ച് കളിച്ചിട്ടുണ്ട്.പക്ഷേ കാര്യമായി ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മത്സരത്തിൽ ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർക്കുന്നതിലും അദ്ദേഹത്തിന് പലപ്പോഴും പിഴച്ചു. ഇതേക്കുറിച്ച് ഗോവൻ താരമായ ബോറിസ് സിംഗ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.നോവക്ക് വേണ്ടി ആദ്യമേ പ്ലാൻ ഒരുക്കിയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
‘ ഞങ്ങൾക്ക് നോവയെ അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വേണ്ടി ഞങ്ങളുടെ കൈവശം പ്ലാൻ ഉണ്ടായിരുന്നു.നോവക്ക് ഒരു കാരണവശാലും സ്പേസുകൾ നൽകരുതെന്ന് പരിശീലകൻ എന്നോട് പറഞ്ഞിരുന്നു. അതാണ് ഞാൻ നടപ്പിലാക്കിയത് ‘ ഇതാണ് ഗോവൻ താരം പറഞ്ഞിട്ടുള്ളത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒരുപാട് ആക്രമണങ്ങൾ സംഘടിപ്പിച്ചുവെങ്കിലും ഒന്നും ഭീഷണി ഉയർത്തുന്നതായിരുന്നില്ല. ബോക്സിനകത്ത് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ക്ലബ്ബിന് സാധിക്കാതെ പോവുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ സന്ദീപിന് ഒരു ഗോൾഡൻ ചാൻസ് ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹം അത് പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു.