സൂപ്പർ കപ്പിൽ അടിമുടി മാറ്റം, ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷകളുണ്ടോ?
ഇന്ത്യയിലെ കപ്പ് കോമ്പറ്റീഷനായ സൂപ്പർ കപ്പ് കഴിഞ്ഞ തവണ ഓഡിഷയിൽ വെച്ചു കൊണ്ടായിരുന്നു നടന്നിരുന്നത്.കലിംഗ സൂപ്പർ കപ്പ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.ISL ലും ഐ ലീഗിലും കളിക്കുന്ന 16 ടീമുകളാണ് ഇതിൽ പങ്കെടുത്തിരുന്നത്. 4 ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പുകളിൽ നിന്നും ഓരോ ടീമുകൾ സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു ചെയ്തിരുന്നത്.ഇത്തരത്തിലുള്ള ഒരു ഫോർമാറ്റിലായിരുന്നു സൂപ്പർ കപ്പ് നടന്നിരുന്നത്.
കഴിഞ്ഞ തവണ ഈസ്റ്റ് ബംഗാൾ ആണ് കിരീടം സ്വന്തമാക്കിയത്. ഒഡീഷയെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ കിരീടം നേടിയത്.കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താക്കുകയും ചെയ്തു.സീസണിന്റെ മധ്യത്തിൽ വച്ച് കൊണ്ടായിരുന്നു സൂപ്പർ കപ്പ് നടന്നിരുന്നത്.ഇതിനോട് പല ക്ലബ്ബുകൾക്കും അതൃപ്തി ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകളെ പരിക്ക് അലട്ടുകയും ചെയ്തിരുന്നു.
തുടർന്ന് സൂപ്പർ കപ്പിന്റെ ഫോർമാറ്റിൽ മാറ്റം വരുത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരുന്നു.7 മാസത്തോളം നീണ്ടുനിൽക്കുന്ന ഒരു കോമ്പറ്റീഷൻ ആയി കൊണ്ട് നടത്താനായിരുന്നു തീരുമാനം. ഒക്ടോബർ മുതൽ മെയ് മാസം വരെയുള്ള കാലയളവിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ ഇത് ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കിയ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അതിൽ നിന്നും പിൻവാങ്ങിയിട്ടുണ്ട്. മറിച്ച് ഐഎസ്എൽ സീസൺ അവസാനിച്ചതിനുശേഷം സൂപ്പർ കപ്പ് നടത്താനാണ് അവർ തീരുമാനിച്ചിട്ടുള്ളത്.
മാത്രമല്ല ഫോർമാറ്റിലും മാറ്റം വരുത്തിയിട്ടുണ്ട്. നോക്കോട്ട് ടൂർണമെന്റ് ആയി കൊണ്ടാണ് സൂപ്പർ കപ്പ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ ടീമുകൾക്ക് കളിക്കേണ്ടി വന്നിട്ടില്ല. ഇതിനുപുറമേ കിരീടം നേടുന്ന ടീമിന് AFC യുടെ കോമ്പറ്റീഷനിൽ പങ്കെടുക്കാനുള്ള യോഗ്യതയും ലഭിക്കും.ഇത് ക്ലബ്ബുകളെ ആകർഷിക്കുന്ന ഒരു കാര്യമാണ്. കോണ്ടിനെന്റൽ യോഗ്യത ലഭിക്കുന്നതുകൊണ്ട് തന്നെ മികച്ച ടീമിനെ കളിപ്പിക്കാനുള്ള ശ്രമങ്ങൾ ക്ലബ്ബുകൾ നടത്തിയേക്കും.
AFC യുടെ നിയമപ്രകാരം അവരുടെ കോമ്പറ്റീഷനിൽ കളിക്കണമെങ്കിൽ സീസണിൽ ചുരുങ്ങിയത് 27 മത്സരങ്ങൾ എങ്കിലും ക്ലബ് കളിക്കേണ്ടതുണ്ട്. ആ ക്രൈറ്റീരിയ ഇപ്പോൾ ബുദ്ധിമുട്ടുള്ളതല്ല. കാരണം ഐഎസ്എല്ലിൽ 24 മത്സരങ്ങളും ഡ്യൂറൻഡ് കപ്പിൽ മൂന്നു മത്സരങ്ങളും ക്ലബ്ബുകൾ കളിക്കുന്നുണ്ട്. ഏതായാലും ഇത്തവണത്തെ സൂപ്പർ കപ്പ് ISL അവസാനിച്ചതിനുശേഷം ആണ് നടക്കുക.
കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷകൾ വെക്കാമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ട കാര്യം.ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയാത്തത് കൊണ്ട് തന്നെ ആരാധകർ ഓരോ ടൂർണമെന്റിനും വലിയ പ്രാധാന്യം നൽകാറുണ്ട്.പക്ഷേ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.ഇത്തവണയും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്ടിനെന്റൽ യോഗ്യത ഉള്ളതുകൊണ്ടുതന്നെ ഒട്ടുമിക്ക ക്ലബ്ബുകളും മികച്ച ടീമിനെ തന്നെ അണിനിരത്തും. അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയിൽ കിരീട പ്രതീക്ഷകൾ വക്കുന്നതിൽ അർത്ഥമില്ല. പക്ഷേ സൂപ്പർ കപ്പ് തുടങ്ങാൻ ഇനിയും ഒരുപാട് മാസം അവശേഷിക്കുന്നുണ്ട്.ആ കാലയളവിനുള്ളിൽ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നുള്ളതാണ് ഇനി ചെയ്യേണ്ട കാര്യം.