നോഹയും ഡ്രിൻസിക്കും നേട്ടങ്ങൾ, അവസാന ഐഎസ്എൽ മത്സരത്തിൽ കണക്കുകൾ ശ്രദ്ധേയം
Key players to watch in Kerala Blasters and Hyderabad FC battle: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിലെ അവസാനത്തെ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഹൈദരബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ മാർച്ച് 12-ന് രാത്രി 7:30-ന് ഹൈദരബാദ് എഫ്‌സിക്കെതിരായാണ് മത്സരം. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ 2 – 1 ന് ഹൈദരബാദ് എഫ്‌സി കൊച്ചിയിൽ ജയിച്ചിരുന്നു.
ഇതുവരെ 12 തവണ ഇരു ടീമുകളും ഐഎസ്‌എല്ലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ച് മത്സരങ്ങളിൽ ഹൈദരബാദ് എഫ്‌സിയും ആറ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും വിജയിച്ചു. ഒരെണ്ണം സമനിലയിൽ കലാശിച്ചു. 23 മത്സരങ്ങളിൽ നിന്നും നാല് ജയവും അഞ്ച് സമനിലയും 14 തോൽവിയുമായി 17 പോയിന്റോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ് ഹൈദരബാദ് എഫ്‌സി. അതെ എണ്ണം മത്സരങ്ങളിൽ നിന്നും എട്ട് ജയവും നാല് സമനിലയും 11 തോൽവിയും നേടി 28 പോയിന്റോടെ ഒമ്പതാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.
ഇരു ടീമുകളിലെയും കളിക്കാരുടെ ശ്രദ്ധേയമായ കണക്കുകൾ പരിശോധിച്ചാൽ, ഹൈദരാബാദ് എഫ്‌സിയുടെ റാംലുഞ്ചുങ്ക ഈ സീസണിൽ ബോക്സിന് പുറത്ത് നിന്ന് രണ്ടുതവണ ഗോൾ നേടി. ബാർത്തലോമിയോ ഒഗ്ബെച്ചെ (2021-22 ൽ 5), മാർസെലീഞ്ഞോ (2019-20 ൽ 3), ജോവോ വിക്ടർ (2021-22 ൽ 3) എന്നിവർ മാത്രമാണ് ഒരു സീസണിൽ ടീമിനായി ഇത്തരത്തിൽ കൂടുതൽ ഗോളുകൾ നേടിയത്. 2024-25 ഐഎസ്‌എല്ലിൽ ഈ 23 കാരൻ അഞ്ച് ഗോൾ സംഭാവനകൾ രേഖപ്പെടുത്തി.
ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ നോഹ സദൗയി 2024-25 സീസണിൽ 12 ഗോൾ സംഭാവനകൾ നൽകി. 25 വിജയകരമായ ഡ്രിബിൾസ് ചെയ്ത, 38 ഗോൾ സ്കോറിംഗ് അവസരങ്ങൾ സൃഷ്ടിച്ച താരം ഒപ്പം എതിരാളികളുടെ ബോക്സിനുള്ളിൽ 120 ടച്ചുകൾ കൂടി കണ്ടെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മിലോസ് ഡ്രിൻസിച്ച് 16 ടാക്കിളുകൾ, 17 ഇന്റർസെപ്ഷനുകൾ, 42 ഏരിയൽ ഡ്യുവലുകൾ, 63 റിക്കവറികൾ, 77 ക്ലിയറൻസുകൾ നേടി പ്രതിരോധത്തിൽ ഉറപ്പോടെ നിന്നിട്ടുണ്ട്. ഒപ്പം 85% കൃത്യതയോടെ ഒരു മത്സരത്തിൽ നേടിയത് ശരാശരി 45 പാസുകൾ.