ഒരു സീസണിൽ 36 ഗോളുകൾ നേടിയ ഇന്ത്യൻ ഗോളടിയന്ത്രം കേരള ബ്ലാസ്റ്റേഴ്സിലേക്ക്.
അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തുടർന്നുകൊണ്ടിരിക്കുകയാണ്.ആവശ്യമില്ലാത്ത ഒരുപാട് താരങ്ങളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സിന് ടീമിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ ഒരു റിപ്പോർട്ട് ദി ബ്രിഡ്ജ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതായത് ഇന്ത്യൻ ഗോളടി യന്ത്രം ഇർഫാൻ യദ്വേദ് ഇനിമുതൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചേക്കും എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.മൂന്നുവർഷത്തെ കോൺട്രാക്ട് തന്നെ ഈ യുവ സൂപ്പർതാരത്തിന് കേരള ബ്ലാസ്റ്റേഴ്സ് നൽകിയേക്കും. കേവലം 21 വയസ്സ് മാത്രമുള്ള ഇർഫാൻ നിലവിൽ ബംഗളൂരു യുണൈറ്റഡിന് വേണ്ടിയാണ് കളിക്കുന്നത്. ഒരു സീസണിൽ മാത്രമായി 36 ഗോളുകൾ നേടിയതോടുകൂടിയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ബംഗളൂരു സൂപ്പർ ഡിവിഷനിൽ 18 കളികളിൽ നിന്ന് 15 ഗോളുകളാണ് ഈ ഗോവൻ സ്വദേശി നേടിയിട്ടുള്ളത്. ഐ ലീഗിലെ സെക്കൻഡ് ഡിവിഷനിൽ 11 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിക്കൊണ്ട് ഇർഫാൻ വീണ്ടും മികവ് കാണിച്ചു.സ്റ്റാഫോഡ് കപ്പിൽ ബംഗളൂരുവിന് വേണ്ടി എട്ടു ഗോളുകളും ഇദ്ദേഹം നേടി. അങ്ങനെ കളിച്ചിടത്തെല്ലാം പൊന്ന് വിളയിച്ച താരത്തെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സ്വന്തമാക്കുന്നത്.
ഗോളടിക്കാൻ പലപ്പോഴും ക്ഷാമം അനുഭവപ്പെടുന്ന ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. പ്രത്യേകിച്ച് മികച്ച ഇന്ത്യൻ സ്ട്രൈക്കർമാരുടെ ക്ഷാമം ബ്ലാസ്റ്റേഴ്സിന് ഉണ്ടാവാറുണ്ട്. അതിന് പരിഹാരം കാണാൻ ഇർഫാന് കഴിയുമെന്ന് വിശ്വസിക്കുന്ന ആരാധകരുണ്ട്.