സൗത്തമേരിക്കൻ ടോപ്പ് സ്കോറർമാരിൽ ലയണൽ മെസ്സിയെ പിടിക്കാൻ നെയ്മർ ജൂനിയർ.
സൗത്ത് അമേരിക്കൻ ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സിയാണ്. കഴിഞ്ഞ ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലും മെസ്സി ഗോൾ നേടിയിരുന്നു. മത്സരത്തിൽ ഒരു മിനിറ്റ് പിന്നിട്ടപ്പോഴേക്കും മെസ്സി ഒരു മനോഹരമായ ഗോളിന്റെ ഉടമയാവുകയായിരുന്നു. അവസാനമായി അർജന്റീനക്ക് വേണ്ടി കളിച്ച ഏഴ് മത്സരങ്ങളിലും ഗോൾ നേടാൻ ലിയോ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
103 ഗോളുകളാണ് മെസ്സി അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ളത്. സൗത്ത് അമേരിക്കയിൽ ആരും ഇത്രയധികം ഗോളുകൾ നേടിയിട്ടില്ല. രണ്ടാമത് മെസ്സിയുടെ സുഹൃത്തും ബ്രസീലിയൻ താരവുമായ നെയ്മർ ജൂനിയറാണ്.77 ഗോളുകളാണ് ബ്രസീൽ നാഷണൽ ടീമിന് വേണ്ടി നെയ്മർ നേടിയിട്ടുള്ളത്. മെസ്സിയുടെ റെക്കോർഡ് തകർക്കാൻ നെയ്മർക്ക് മുന്നിൽ ഇനിയും സമയമുണ്ടെങ്കിലും അത് ഫലപ്രദമായി നെയ്മർ ഉപയോഗപ്പെടുത്തുമോ എന്ന കാര്യത്തിലാണ് ആരാധകർക്ക് ആശങ്കയുള്ളത്.
ബ്രസീൽ ലെജൻഡ് ആയ പെലെയും 77 ഗോളുകൾ നേടിയിട്ടുണ്ട്. നാലാമത് വരുന്നത് മെസ്സിയുടെയും നെയ്മറുടെയും മറ്റൊരു സുഹൃത്തായ ലൂയിസ് സുവാരസാണ്. 68 ഗോളുകളാണ് തന്റെ നാഷണൽ ടീമായ ഉറോഗ്യക്കുവേണ്ടി സുവാരസ് നേടിയിട്ടുള്ളത്. പക്ഷേ സുവാരസ് തന്റെ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.
പരിക്ക് നെയ്മർക്ക് മുന്നിൽ തടസ്സമായി നില കൊണ്ടിട്ടില്ലെങ്കിൽ മെസ്സിയുടെ റെക്കോർഡ് ഭാവിയിൽ തകർക്കാൻ നെയ്മർക്ക് കഴിയും. പക്ഷേ മെസ്സി ഇപ്പോഴും അർജന്റീന കരിയറിന് തിരശ്ശീല ഇട്ടിട്ടില്ല. 122 ഗോളുകൾ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇന്റർനാഷണൽ ഫുട്ബോളിലെ ടോപ് സ്കോറർ.