63 ഗോൾ കോൺട്രിബ്യൂഷൻസും നിരവധി നേട്ടങ്ങളും, ലിയോ മെസ്സിയുടെ സീസൺ അവസാനിച്ചു.
ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനക്ക് വേണ്ടി അക്കൗണ്ട് ഓപ്പൺ ചെയ്തത് ക്യാപ്റ്റനായ ലയണൽ മെസ്സി തന്നെയായിരുന്നു. ഒരു മിനിട്ടും 19 സെക്കൻഡും പിന്നിട്ടപ്പോഴാണ് മെസ്സിയുടെ മനോഹര ഗോൾ പിറന്നത്. അടുത്ത മത്സരം അർജന്റീന ഇൻഡോനേഷ്യക്കെതിരെയാണ് കളിക്കുകയെങ്കിലും ലിയോ മെസ്സി ആ മത്സരത്തിൽ ഉണ്ടാവില്ല.ഇത് മുമ്പ് തന്നെ കൺഫേം ചെയ്തിരുന്നു.
അർജന്റീനയുടെ കോച്ച് മെസ്സിക്കും മറ്റു രണ്ടു താരങ്ങൾക്കും വിശ്രമം നൽകുകയായിരുന്നു. ഇതോടുകൂടി മെസ്സി ബാഴ്സലോണ നഗരത്തിലേക്ക് തിരിച്ചു പോയിട്ടുണ്ട്.മെസ്സിയുടെ ഈ സീസൺ അവസാനിക്കുകയും ചെയ്തു. മികച്ച കണക്കുകളോടുകൂടിയാണ് മെസ്സി സീസൺ അവസാനിപ്പിച്ചിട്ടുള്ളത്. 63 ഗോളുകളിൽ മെസ്സി ഈ സീസണിൽ കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു.
ആകെ ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കളിച്ചത് 54 മത്സരങ്ങൾ. 38 ഗോളുകളും 25 അസിസ്റ്റുകളും മെസ്സി നേടി. അങ്ങനെ 63 ഗോൾ കോൺട്രിബ്യൂഷൻസ്. വേൾഡ് കപ്പ് കിരീടം മെസ്സി നേടിയത് ഈ സീസണിലാണ്.പിഎസ്ജിക്കൊപ്പം ലീഗ് വൺ കിരീടവും കോപ ഡി ഫ്രാൻസും നേടി.ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള ബെസ്റ്റ് പുരസ്കാരം മെസ്സിക്ക് തന്നെയായിരുന്നു. ഏറ്റവും മികച്ച സ്പോർട്സ് താരത്തിനുള്ള ലോറിസ് അവാർഡ് മെസ്സി തന്നെയാണ് നേടിയത്.
IFFHS ന്റെ മൂന്ന് അവാർഡുകളാണ് മെസ്സി വാരിയത്.വേൾഡ് കപ്പ് ഗോൾഡൻ ബോൾ മെസ്സി നേടി. വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് നേടിയത് മെസ്സിയാണ്. അങ്ങനെ എല്ലാമെല്ലാം 35കാരനായ മെസ്സിക്ക് സ്വന്തം. ഇത്രയും അധികം നേട്ടങ്ങൾ ഉള്ള മെസ്സിക്ക് ബാലൺ ഡിഓർ നൽകിയില്ലെങ്കിൽ അത് അനീതിയാണ് എന്നാണ് ആരാധകർ പറയുന്നത്.