അന്ന് പറഞ്ഞതിലും പ്രവർത്തിച്ചതിലും ഞാൻ ഇന്ന് ഖേദിക്കുന്നു :ലിയോ മെസ്സി
അർജന്റീന നാഷണൽ ടീമിലെ കരിയർ മെസ്സിക്ക് കടുപ്പമേറിയ ഒന്നായിരുന്നു.മൂന്ന് ഫൈനലുകളിൽ തുടർച്ചയായി അവർ പരാജയപ്പെട്ടിരുന്നു. 2016ലെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് എല്ലാവരുടെയും നിർബന്ധപ്രകാരമാണ് മെസ്സി വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു തിരിച്ചുവന്നത്.
ലിയോ മെസ്സി അന്ന് വിരമിച്ച സമയത്ത് ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അർജന്റീന ദേശീയ ടീം അവസാനിച്ചു കഴിഞ്ഞു എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്.എന്നാൽ അതേക്കുറിച്ച് ഇപ്പോൾ മെസ്സി വീണ്ടും സംസാരിച്ചു. അന്ന് പറഞ്ഞതിലും പ്രവർത്തിച്ചതിലും തനിക്കിപ്പോൾ ഖേദം തോന്നുന്നു എന്നാണ് മെസ്സി പുതിയ ഇന്റർവ്യൂവിൽ പറഞ്ഞത്.
ഞാൻ ഇപ്പോൾ എന്റെ കരിയർ അവസാനിക്കുന്നതിന്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. പക്ഷേ ഇപ്പോൾ എനിക്ക് ഒരുപാട് ആസ്വദിക്കാൻ കഴിയുന്നുണ്ട്.ഒരുപാട് കാര്യങ്ങൾ ആസ്വദിക്കുകയും ചെയ്തു.ഇന്ന് ഞാൻ ഹാപ്പിയാണ്. പക്ഷേ മുമ്പ് ഞാൻ പറഞ്ഞതിലും പ്രവർത്തിച്ചതിലും ഖേദം പ്രകടിപ്പിക്കുന്നു,മെസ്സി പറഞ്ഞു.
മെസ്സിയുടെ ശ്രമങ്ങൾ എല്ലാം ഫലം കണ്ടതാണ് പിന്നീട് നമുക്ക് കാണാൻ കഴിഞ്ഞത്.അർജന്റീനക്കൊപ്പം മെസ്സി കോപ്പ അമേരിക്ക നേടിയിരുന്നു. പിന്നീട് ഫൈനലിസിമയും വേൾഡ് കപ്പ് നേടി.ഇനിയൊന്നും മെസ്സിക്ക് നേടാൻ ബാക്കിയില്ല.